Image

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോ: 15,16,17 തീയതികളില്‍

Published on 16 October, 2021
 യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോ: 15,16,17 തീയതികളില്‍


ലണ്ടന്‍: ആഘോഷപ്പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15 വെള്ളിയാഴ്ച മുതല്‍ 17 ഞായറാഴ്ച വരെ വെയില്‍സിലെ കെഫണ്‍ലീ പാര്‍ക്കില്‍ വച്ചു വന്‍ ജനപങ്കാളിത്തത്തോടു കൂടി നടത്തുപ്പെടുന്നു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമവേദിയാകും ഈ വര്‍ഷത്തെ മുട്ടുചിറ സംഗമം.

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കടുത്തുരുത്തി എംല്‍എ മോന്‍സ് ജോസഫ് , കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പി.വി. സുനില്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ്‌നമ്മ ഷാജു, മുന്‍ ബ്ലോക്ക് പഞ്ചായത്തു മെന്പര്‍ തോമസ് സി. മാഞ്ഞൂരാന്‍, പഞ്ചായത്ത് മെന്പര്‍മാരായ ജിന്‍സി എലിസബത്ത്, ഷീജ സജി കൂടാതെ മുട്ടുചിറ ഫൊറാന പള്ളിയിലെ വികാരിയച്ചന്‍, മുട്ടുച്ചിറ ഇടവകാംഗങ്ങളായ റവ . ഫാ .ബിറ്റാച്ചു മാത്യു പുത്തന്‍പുരക്കല്‍, റവ ഫാ. ബിനോജ് മാത്യു പുത്തന്‍പുരക്കല്‍, അല്‍ഫോന്‍സാ സ്‌നേഹതീരം ഭാരവാഹികള്‍ തുടങ്ങീ നിരവധി ആളുകള്‍ ഇതിനോടകം തന്നെ ഈ സംഗമത്തിന് ആശംസകളുമായി എത്തി ഏവരെയും ആഹ്ലാദഭരിതരാക്കി കഴിഞ്ഞു.

മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസരപ്രദേശങ്ങളുമായിട്ടുള്ള പല ജനകീയ പ്രശ്‌നങ്ങളിടപ്പെടുവാനും കൂടാതെ നിരവധി ചാരിറ്റി, കാരുണ്യ പദ്ധതികളുടെ ഭാഗമാകുവാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ടെന്നുള്ള വസ്തുത ഈ സംഗമത്തിന്റെ മാറ്റു കൂട്ടുന്നു. കൂടാതെ നാട്ടില്‍ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളെയും ആദരിക്കുന്നതിനുള്ള വേദിയാകും പലപ്പോഴും സംഗമവേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിന്റെ മാത്രം പ്രത്യേകതയാണ്.


സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ റവ. ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് എല്ലാ വര്‍ഷവും പ്രധാന സംഗമപരിപാടികള്‍ ആരംഭിക്കുന്നത്. റവ. ഫാ. വര്‍ഗീസ് നടയ്ക്കല്‍ രക്ഷാധികാരിയായി ജോണി കണിവേലിയുടെ നേതൃത്വത്തില്‍ വിന്‍സെന്റ് പോള്‍ പാണകുഴി, റോയ് പറന്പില്‍ എന്നിവര്‍ മുഖ്യ കണ്‍വീനര്‍മാരായാണ് ഈ വര്‍ഷത്തെ സംഗമപരിപാടികള്‍ നടത്തപ്പെടുന്നത്. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി ഈ സംഗമം ഒരു നവ്യനുഭവമാക്കി മാറ്റുവാനുള്ള പരിശ്രമത്തിലാണ് വിന്‍സെന്റ് പോള്‍ പാണകുഴിയും റോയ് പറന്പിലും.

ഇനി ഏതെങ്കിലും സാഹചര്യത്തില്‍ സംഗമത്തിന് മുഴുവന്‍ സമയവും പങ്കെടുക്കുവാന്‍ സാധിക്കാതെവരുന്നവര്‍ക്ക് പ്രധാന സംഗമദിവസമായ ഒക്ടോബര്‍ 16 ശനിയാഴ്ച സംഗമത്തിന് എത്തിച്ചര്‍ന്നു ഗൃഹാതുരുത്വമുണര്‍ത്തുന്ന പഴയകാല സ്മരണകള്‍ അയവിറക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണി കണിവേലില്‍ 07885612487
വിന്‍സെന്റ് പോള്‍ 07885612487
റോയ് പറന്പില്‍ 07572523333

ജിജോ അരയത്ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക