EMALAYALEE SPECIAL

ചേരമാന്‍ പെരുമാളിന്റെ കിണ്ടി (ചിത്രീകരണം: ജോണ്‍ ഇളമത)

Published

on

കുറ്റന്‍ മതിലിനോട് ചേര്‍ന്ന ഇരുമ്പുഗേറ്റിന്റെ  അരികിലെ ചെറിയ കാവല്‍പുരയില്‍ ഗൂര്‍ഖാ നില്‍ക്കുന്നു.കള്ളന്‍ വേലായുധന്‍ ആ കാവല്‍പുരക്കു മുമ്പിന്‍ പരുങ്ങിനിന്നു. കാവല്‍ക്കാരനായ ഗൂര്‍ഖ പൊക്കം കുറഞ്ഞ തന്‍െറ ശരീരത്തിലെ വലിയ കൊമ്പന്‍മീശ തടവിനിന്ന് വേലായുധനെ നിരീക്ഷിച്ചു.ഗൂര്‍ഖയുടെ അരയില്‍ തോല്‍ ഉറയില്‍ വീതിയുള്ള തോല്‍ബല്‍റ്റില്‍ കഠാര
കെളുത്തിയിട്ടിരിക്കുന്നു.ഗൂര്‍ഖയുടെ നോര്‍ത്തിന്ത്യന്‍ നോട്ടത്തില്‍ വേലായുധന്‍
ഒന്നുചൂളിനിന്നു.വിവരംകെട്ടവരാണ് ഗൂര്‍ഖകള്‍ എന്നാണ് വേലായുധന്‍െറ അറിവ്. ഹിന്ദിയിലെങ്ങനെ
ഈ നെറികെട്ട ഗൂര്‍ഖയുമായി ഒന്നു സംവാദിക്കും. തമിഴാരുന്നെ അരകൈ നോക്കാമാരുന്നു.അങ്ങനെ
ഓര്‍ത്തുനിന്നപ്പോള്‍ മുറക്കാന്‍ ചവച്ച് ചുമപ്പിച്ച തിരുവായ് ഒന്നുപൊളിച്ച് ഗൂര്‍ഖ ഒന്നുമൂളി!
ഉം!

ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ വേലായുധന്‍
"ങുങൂ!''എന്നൊരു ശബ്ദം പുറത്തുവിട്ടു,കണ്ണടച്ചു.
എടാ, കള്ളംകൊച്ചു രാമാ നിന്‍െറ പൊറത്തെ മാറാപ്പിലെന്തോന്നാന്നാ ചോദിച്ചെ!
വേലായുധന് അശ്വാസമായി.അപ്പോ മലയാളിയാ.
കണ്ടാ, ഗൂര്‍ഖായാണെന്നേ തോന്നൂ, ഗോതമ്പിന്‍െറ നിറം,പാതി അടഞ്ഞ കണ്ണുകള്‍.
എന്താടാ കള്ളകഴുവേറി ഒന്നും മിണ്ടാത്തെ!
കൊച്ചുരാമന്‍ ഞാനല്ല, അവനെന്‍െറ ചേട്ടനാ!
അതു നീയാന്നാ ഞാം കരുതീത്,അതേ മൊഖഛായ!
അപ്പൊ നിന്‍െറ പേരെന്തോന്നാ!
വേലായുധന്‍.
നീ എവിടാരുന്നു,ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?
ചെറുപ്പത്തി നാടുവിട്ടു, അങ്ങ് കോയമ്പത്തൂരാരുന്നു.
മോഷണം നടത്തി പിടികൊടുക്കാതെ നാട് വിട്ടതാണോ!

വേലായുധന്‍ ഉത്തരമൊന്നും പറഞ്ഞില്ല.കാരണം അതുതന്നാരുന്നു.പതിനാല് വയസ്സൊള്ളപ്പം,ദാക്ഷാണീടെ വീട്ടിലെ വാഴക്കൊല വെളഞ്ഞുകെടന്നപ്പം,രാത്രീ മോട്ടിച്ച് പൊന്നപ്പന്‍െറ
ടീഷാപ്പി കൊടുത്ത് പൂട്ടും പോത്തെറച്ചീം തിന്നാന്‍ അവിടെ ചെന്നപ്പം,പോലീസ് പൊറകെ.കൊല ഇട്ടേ
ച്ചോടി. അന്നോടിയ ഓട്ടമാ.കള്ളവണ്ടി കേറി കോയമ്പത്തൂര്‍ക്ക്.

അപ്പൊ നിന്‍െറ ചേട്ടന്‍ കൊച്ചുരാമന്‍ എന്തിയേ?
ഒരു വെളുപ്പാം കാലത്ത് അവന്‍ തെങ്ങേന്നു വീണു ചത്തു.
മോഷണമാകാം,അല്ലേ?
വേലായുധന്‍ ഒന്നും മിണ്ടിയില്ല. .അതുതന്നെ കാരണമെന്നവനറിയാവുന്നതുകൊണ്ട്.
അപ്പൊ നിന്‍െറ അച്ഛന്‍ കൊല്ലന്‍ കോപാലനെന്തിയേ?
അച്ഛനെപ്പഴേ മരിച്ചു.
അപ്പൊ, നിയാണോ ഇപ്പോ അപ്പന്‍െറ തൊഴില് ചെയ്യുന്നെ.
അതൊക്ക ഇന്നത്തെ കാലത്ത് ചെയ്താ ജീവിക്കാമ്പറ്റ്വോ! കൈത്തൊഴിലൊക്കെ,മിഷ്യനെടുത്തില്ലേ!
പിന്നെന്തോന്നാ നിന്‍െറ ബിസിനസ്സ്!
പുരാവസ്തു വില്‍പ്പന, അതിന്‍െറ ഏജന്‍റാ ഞാന്‍.
എന്നു പറഞ്ഞാല്‍
പഴേതുവാങ്ങും, വിക്കും.
ഓ, മനസ്സിലായി ആക്രി കച്ചോടം,അല്ലിയോ!
വിവരമില്ലാത്തോര് പഴേതു വിക്കും
എന്തു വിവരദോഷമാ നീയീ പറേന്നെ.
അതേ,എന്നുപറഞ്ഞാ പഴയ മുടിഞ്ഞുപോയ തറവാടുകളില്ലേ.അവിടത്തെ നാലുകെട്ടിന്‍േറം, എട്ടുകെട്ടിന്‍േറം,പത്തായപ്പുരേടെ മേളിലും തട്ടുമ്പുറത്തുമൊക്കെ ഒരുപാട് പുരാവസ്തുക്കള് കെടപ്പൊണ്ട്. ക്ലാവുപിടിച്ച്, പൂപ്പല്‍ പിടിച്ച് ചുക്കിലീം വലേംകെട്ടി. നല്ലവെഷമൊള്ള പാമ്പും, എട്ടുകാലീം,എലീമൊക്കയാ അവിടെ ചാഞ്ചാടി കളിക്കുന്നെ.അതേ കുറേ ഒള്ള ഒരു വലിയ തറവാട്ടിലെ വിവരോം വിദ്യാസോം ഒള്ള ഒരു മാഡത്തിന്‍െറ തട്ടുമ്പൊറം അടിച്ചു വാരി,രണ്ട് മൂര്‍ഖന്‍ പാമ്പിനേം കൊന്നപ്പം അവരെന്നോടു പറഞ്ഞു-
എടാ വേലായുധാ, നിനക്ക് ആക്രികച്ചോടമല്ലേ! ഇവിടെ കൊറേ നാളായിട്ട്
കുറേ പഴേ കിണ്ടീം,കോളാമ്പീം,വെറ്റിലചെല്ലോം, പാക്ക്‌വെട്ടീം, കൊച്ച്‌നുരുളീം,തൂക്കുവെളക്കും,നെരിപ്പോടും ഒക്കെ കെടപ്പൊണ്ട്. അപ്പനപ്പൂമ്മാരടെ കാലം മൊതലെ സൂക്ഷിക്കുന്നതാ.ഇരുമ്പും,ഓടും,ചെമ്പുമൊക്കെ കൊണ്ട് പണിതവ. വെള്ളീം, സ്വര്‍ണ്ണോമൊക്കെ കൊറെ ഒണ്ടാരുന്നു. അതൊക്കെ കണ്ടോര് കൊണ്ടുപോയീന്നാ പറച്ചില്. തട്ടുമ്പറം തൂക്കാംകേറുന്ന പണിക്കാര്
ആണും പെണ്ണും ഒരോകാലത്ത് അതക്കെഅങ്ങ് അടിച്ചു മാറ്റീന്നാ കേക്കുന്നെ.പിന്നിനി ഈ വക
വിഴുപ്പ് കാത്തോണ്ടിരന്നിട്ടെന്തു കാര്യം! അറിയാല്ലോ,ഞങ്ങളു പണ്ട് ചേരമാന്‍ പെരുമാളിന്‍െറ
പിന്‍തുടര്‍ച്ചക്കാരാ.നീ ഇവിടെ കെടക്കുന്ന പഴേത് കൊണ്ടോയി വിറ്റ് പകുതി കാശ് നീ കശെടുത്തോ
,പകുതി എനിക്കും തന്നേര്.

ആരാ പറഞ്ഞേന്നാ,തമ്പുരാക്കമ്മാരടെ കടുംബമാ.പണ്ട് ആനേം ആറാട്ടുമൊണ്ടാരുന്ന കടുംബമാ.ക്ഷയിച്ച് ക്ഷയിച്ച്, ആനമെലിഞ്ഞാ തൊഴുത്തികെട്ടുമോ എന്ന മട്ടില്‍ അധപതിച്ചുപോയ ഒരു രാജകുടുംബത്തിലെ അസ.ാനത്തെ കണ്ണി എന്നാ പറച്ചില്, ങ്ങാ,ആര്‍ക്കറിയാം!
ഗൂര്‍ഖാ നീട്ടി ഒന്നു തുപ്പി.ചുവന്ന തുപ്പല്‍ ഗേറ്റിനുവെളിയിലെ റോഡിലേക്ക്,എന്നിട്ടു പറഞ്ഞു-

അത് പച്ചക്കള്ളം! ചേരമാന്‍പെരുമാള് മെക്കേലേക്ക് പോയല്ലോ,പിന്നെ പരുമാളിന്‍െറ വല്ലതുമടിച്ചുമാറ്റിയ പാറാവുകാരന്‍െറ വല്ല കണ്ണീമാരിക്കും,ആ മാഡം! പക്ഷേ,നീ എന്തിനാടാ വേലായുധാ ഇങ്ങോട്ടിതൊക്കെ കൊണ്ടുവന്നെ?

ഇവിടത്തെ സാറില്ലേ,പുരാതന വസ്തുക്കള്‍ ശേഖരിക്കുന്ന ജോണ്‍സണ്‍ സാര്‍,അദ്ദേ
ഹമിതൊക്കെ എടുത്ത് നല്ലവില തരുമെന്നു കേട്ടു.
ഗൂര്‍ഖാ പൊട്ടിച്ചിരിച്ചു, ചാരായത്തിന്‍െറയും,കഞ്ചാവിന്‍െറയും ഗന്ധമുള്ള പൊട്ടിച്ചിരി!
എടാ മണ്ടന്‍ വേലായുധാ,
ഇവിടുത്തെ സാറിന് ആക്രികച്ചോടമല്ല.സാക്ഷാല്‍ പുരാവസ്തുക്കളാ ഇവിടെ സൂക്ഷിക്കുന്നെ.മോശേടെ വടി,കാനായിലെ വീഞ്ഞുഭരണി,ഉണ്ണികൃഷണന്‍ വെണ്ണകട്ട കലം,സമൂതിരീടെ പടവാള്, ടിപ്പുസുല്‍ത്താന്‍െറ സിംഹാസനം, മെക്കേന്നു കൊണ്ടുവന്ന മണ്‍വിളക്ക്,അങ്ങനെ അങ്ങനെ വിലമതിക്കാനാവാത്ത പുരവസ്തുക്കള്‍.

എന്നാ കേട്ടോ!
ഗൂര്‍ഖാസറെ, എന്നെ ഇങ്ങോട്ടുവിട്ടത്,മോശേടെ വടി പണിത വല്ലാര്‍പാടത്തെ ചല്ലപ്പനാശാരിയാ,സത്യം പറയാല്ലോ! ,എന്‍േറലൊള്ളത് ചെമ്പും,ഓടുമൊന്നുമല്ല.പഞ്ചലോഹത്തില്‍ പണിത ഒരു കിണ്ടി,ഒരു
കോളാമ്പി, വെള്ളികൊണ്ടുള്ള ചുണ്ണാമ്പുകരണ്ടി,പാക്കുവെട്ടി എന്നിവയാ.മോശേടെ വടി പണിതേനു
കൊടുത്ത നക്കാപിച്ചക്കൊന്നുമിത് ഞാനങ്ങേര്‍ക്ക് കൊടുക്കത്തില്ല.കുറഞ്ഞപക്ഷം പതിനായിരം
രൂപായെങ്കിലും എനിക്ക് കിട്ടണം. സത്യം പറയാല്ലോ,ഇതു കട്ടമൊതലാ,കഷ്ടപ്പെട്ട് കട്ട മൊതലാ.ആരുമില്ലാത്ത ഒരുരാത്രീ കള്ളതാക്കോലിട്ട് തൊറന്ന് കട്ട മൊതലാ.അവിടെ പകലൊരു സൂക്ഷിപ്പുകാരനേ ഒള്ളൂ.സാക്ഷാല്‍ കോവിലകമാ.കെട്ടിക്കാത്ത ഒരു തമ്പുരാട്ടീടെ കോവിലകമാ.അവ.ാനത്തെ കണ്ണിയാ.ഇംഗ്ലണ്ടിലാ താമസം.വല്ലപ്പോഴും വരും അത്രതന്നെ!
അത്ഭുതം കൂറി നന്ന ഗൂര്‍ഖാപറഞ്ഞു-
എടാ മണ്ടാ അതെനിക്കിങ്ങു തന്നേരടാ,പതിനായിരം ഞാം തന്നേക്കാം.നീ ജോണ്‍സണ്‍സാറിന് കൊടുക്കണ്ടാ.അയാളു നിന്നെ നടത്തിക്കും.പതിനായിരം തരാന്നു പറഞ്ഞ് പതിനാറു പ്രാവശ്യം നി’െ പറ്റിക്കും.ഒടുവി നീ ഗോപിവരച്ച് സുല്ലിട്ടുമാറും.

വേലായുധന്‍ മാറാപ്പഴിച്ച് കിണ്ടീം,കോളാമ്പീം,ചുണ്ണാമ്പുകരണ്ടീം,പാക്കുവെട്ടീം ഗൂര്‍ഖയുടെ മുമ്പില്‍ നിരത്തി.ഗൂര്‍ഖായുടെ കണ്ണുതള്ളി.പെട്ടന്ന്് പതിനായിരംരൂപാ എണ്ണി കൊടുത്ത്,വെക്കം വേലായുധനെ യാത്രയാക്കി. കിട്ടിയ പുരാവസ്തു അസ്സലുതന്നെ.പഞ്ചലോഹം, വെള്ളി,എവിടെ ഒളിപ്പിക്കും,പെട്ട’് ഒളിപ്പിക്കണമെന്നു ചിന്തിച്ച് നില്‍ക്കവേ,റോഡില്‍ പോലീസ്‌വണ്ടില്‍ ഏമാന്‍ എസ്സൈ. ഇറങ്ങി. പരവേശത്തില്‍ തൊണ്ടി ഒളിപ്പിക്കാന്‍ ശ്രമിച്ച ഗൂര്‍ഖയുടെ കയ്യില്‍വിലങ്ങുചാര്‍ത്തി ഗര്‍ജ്ജിച്ചു-
ങാഹാ,കാവല്‍ നില്‍ക്കുന്ന താനീ പണീം ചെയ്യുന്നോ.മാന്യനായ പുരവസ്തൂ സൂക്ഷിപ്പുകാരനായ ജോണ്‍സണ്‍സാറിന്‍െറ സല്‍പേര് കളയാന്‍ നടക്കുന്നചെറ്റയൊക്കെ! അപ്പഴേ ഞങ്ങളോര്‍ത്തതാ കക്കുന്ന മൊതലെല്ലാം കള്ളമ്മാരിങ്ങോട്ട് കൊണ്ടുപോരുമെന്ന് സാറാണേ തീവെല
കൊടുത്ത് ഇവയൊക്കെ വാങ്ങിവെക്കും.
ഗൂര്‍ഖ പരിഭ്രത്തില്‍ ഇടമുറിഞ്ഞു പറഞ്ഞു -
സാര്‍,ഞാനല്ല,അവന്‍.....ആ തന്തക്കുപിറ.....!!
അതിനുത്തരം ഇന്‍സ്പക്ടര്‍ ഏമാന്‍െറ ഇരുമ്പുമുഷ്ടികളാരുന്നു.ഏമാന്‍
പൊറുപൊറുത്തു-
കട്ടതുംപോരാ നിന്നു ന്യായീകാരിക്കുന്നു, ഗൂര്‍ഖാക്ക് നാട്ടിലൊണ്ടായ ജാരസന്തതി!!

Facebook Comments

Comments

  1. Sudhir Panikkaveetil

    2021-10-15 02:14:37

    ചേരമാന്റെ ചെങ്കോൽ എന്നു മതിയായിരുന്നു. കിണ്ടിയൊക്കെ വാങ്ങിവയ്ക്കുന്നത് കാവൽക്കാരൻ ഗൂർക്ക. അവന്റെ സാറാണ് വമ്പൻ സ്രാവുകളെ കച്ചവടമാക്കുന്നത്. ശ്രീ ജോൺ എളമത നർമ്മരസപ്രിയനാണ്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം (വാല്‍ക്കണ്ണാടി - കോരസണ്‍)

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?' (പി.പി.ചെറിയാന്‍)

പ്രധാനമന്ത്രിയുടെ വിശ്വാസ്യത വിചാരണ ചെയ്യപ്പെടുന്നു (ദല്‍ഹികത്ത് : പി.വി.തോമസ്)

ക്രിപ്റ്റോകറൻസികൾക്കു ഇന്ത്യൻ ശത്രുസംഹാരപൂജ ? ( മാത്യു ജോയിസ്, ലാസ് വേഗാസ്)

മിഴിയോരം നനഞ്ഞൊഴുകും….. (നീലീശ്വരം സദാശിവൻകുഞ്ഞി)

ജോസ് തറയിൽ ഇനി ദീപ്തമായ ഓർമ്മ

ഹലാലും ഹറാമും മാങ്ങാതൊലിയും (ചാണക്യന്‍)

ഗോഡി മീഡിയ: അമേരിക്കയിലെ ഇന്ത്യന്‍ പത്രക്കാര്‍ സ്തുതിപാഠകരാകുന്നുവോ? (ജോര്‍ജ് എബ്രഹാം)

സ്ത്രീസാന്നിധ്യം - ക്ലാസിക്കൽ കലകളിൽ (ജീഷ്മ മോഹൻദാസ്)

വേലക്കിടയിലെ അത്യാഹിതം (ഇള പറഞ്ഞ കഥകൾ-15 , ജിഷ യു.സി)

ഒരു ചോറ്റുപാത്രത്തിൻ്റെ ഓർമ്മക്ക് (വിഷ്ണു പുൽപ്പറമ്പിൽ)

ആരാണ് ദൈവം, എന്താണ് ദൈവം ? ( ലേഖനം ഭാഗം - 2 : ജയൻ വർഗീസ്

കല കരുണകൂടിയാണ് ; ജീവിതനേർക്കാഴ്ചകളുടെ നാടകാവിഷ്കാരവുമായി കുരുത്തി

ദാസേട്ടൻ്റെ ആദ്യ ഗാനം, 60 വർഷം (വിജയ് സി.എച്ച്)

നന്ദിയില്ലാത്ത... (ജോസ് ചെരിപുറം)

ഒറ്റമരത്തിന് പറയാനുള്ളത് (സുധീർ കുമാർ )

സൂര്യകാന്തിപ്പാടങ്ങൾ (ഓർമ്മക്കുറിപ്പ് : രാജൻ കിണറ്റിങ്കര)

കമല ഹാരിസ് വേട്ടയാടപ്പെടുന്നതിനു പിന്നിൽ? (മീട്ടു റഹ്മത്ത് കലാം)

സാഹിത്യനാമങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

Why go home? No one was waiting for me there (Valkannadi - Korason)

ആരാണ് ദൈവം, എന്താണ് ദൈവം ? (ലേഖനം: ജയൻ വർഗീസ്)

പ്രതിഷേധിക്കുന്നവർ, സമരം ചെയ്യുന്നവർ, കർഷകരെ കണ്ടു പഠിക്കണം കണ്ടു പഠിക്കണം (മുഹമ്മദ് ഇയാസ്, ചൂരല്‍മല)

Kanpur’s Keralite Vice Chancellor from Oxford turns 100, ecumenist to the core (Kurian Pampadi)

അമേരിക്കയിലെ ന്യൂനപക്ഷ പ്രവാസികൾ ആക്രമണ ഭീതിയുടെ നേർക്കാഴ്ചയിൽ (പ്രിയ വെസ്‌ലി, ഡാളസ്)

ഹിന്ദുയിസം, ഹിന്ദുത്വം, മതേതരത്വം-ഇന്‍ഡ്യ-( ദല്‍ഹികത്ത് : പി.വി.തോമസ് )

ഇ-മലയാളി മാസിക എൻ.കെ. പ്രേമചന്ദ്രൻ എം.പി.  പ്രകാശനം ചെയ്തു 

സാമൂഹിക അടുക്കളകൾ തുറക്കുമോ ഇന്ത്യയിൽ ? (മാത്യു ജോയിസ്, ലാസ് വേഗാസ്)

സ്ത്രീകളെ ഉപദ്രവിക്കുന്നത് പുരുഷത്തമായി കാണുമ്പോൾ (മേരി മാത്യു മുട്ടത്ത്)

ഹൃദയം ഓർമിക്കുന്ന ആശ്ലേഷങ്ങൾ (മൃദുമൊഴി 32: മൃദുല രാമചന്ദ്രൻ)

അതിജീവനത്തിന്റെ പാതകളിൽ (ഹംപിക്കാഴ്ചകൾ (4: മിനി വിശ്വനാഥൻ)

View More