Image

സാമന്ത ബോളിവുഡിലേക്ക്

Published on 14 October, 2021
സാമന്ത ബോളിവുഡിലേക്ക്
കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ആമസോണ്‍ പ്രൈം സീരീസായ ഫാമിലി മാനിലൂടെ ഉത്തരേന്ത്യയിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കിയ സാമന്ത ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍

അടുത്തിടെ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുകയാണ് താരം. പുതിയ ബോളിവുഡ് ചിത്രത്തില്‍ സാമന്ത കരാര്‍ ഒപ്പിട്ടു കഴിഞ്ഞതായാണ് വാര്‍ത്തകള്‍.   കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചിത്രത്തിലേക്കുള്ള മറ്റ് താരങ്ങളെ കൂടി തീരുമാനിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക