Image

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ നിരോധനം റദ്ദാക്കി

Published on 09 October, 2021
60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ നിരോധനം റദ്ദാക്കി


കുവൈറ്റ് സിറ്റി : പ്രവാസികളില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടേതും സെക്കന്‍ഡറി വിദ്യാഭ്യാസമോ അതില്‍ കുറവോ യോഗ്യതയുള്ളവരുടെയും തൊഴില്‍ വിസ പുതുക്കില്ലെന്ന അസാധുവാണെന്ന് ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

60 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നിരോധിക്കാനുള്ള തീരുമാനം നിയമപരമായി ശരിയല്ലെന്ന് ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ വിഭാഗം മേധാവി കൗണ്‍സിലര്‍ സലാ അല്‍ മസാദ് പ്രസ്താവിച്ചു. 2020 ഓഗസ്റ്റില്‍ മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ പുറപ്പെടുവിച്ച തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.


2020 സെപ്റ്റംബറിലാണ് സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികള്‍ക്ക് 60 വയസ് കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. അതേസമയം പുതിയ തീരുമാനം മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി. സൗംമശബേ2021ഷൗഹ്യ30

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക