ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ പതിനേഴാമത് പ്രൊജക്ട് ഖത്തറിലെ കെബിഎഫ് പവലിയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ജി51 ഹാള്‍ രണ്ടിലാണ് കെബിഎഫ് പവലിയന്‍. ഇന്നലെയാരംഭിച്ച പ്രൊജക്ട് ഖത്തറിലെ ശ്രദ്ധേയ സാന്നിധ്യമായി കെബിഎഫ് കൈയടി നേടി.
ഗള്‍ഫ് മേഖലയിലെ നിര്‍മാണ സാമഗ്രികളുടേയും ഉപകരണങ്ങളുടേയും ഏറ്റവും വലിയ പ്രദര്‍ശന മേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രൊജക്ട് ഖത്തര്‍ ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും. എല്ലാദിവസവും ഉച്ച കഴിഞ്ഞ് 2 മുതല്‍ 9 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
അഫ്‌സല്‍ കിലയില്‍