Image

പാം ഇന്റര്‍നാഷണലിന്റെ ഓണാഘോഷം നീരദ ശ്യാമളം ഒക്ടോബര്‍ 8 വെള്ളിയാഴ്ച മുതല്‍ .

ജോയിച്ചന്‍ പുതുക്കുളം Published on 07 October, 2021
പാം ഇന്റര്‍നാഷണലിന്റെ ഓണാഘോഷം നീരദ ശ്യാമളം ഒക്ടോബര്‍  8 വെള്ളിയാഴ്ച  മുതല്‍ .
ദുബായ്: പന്തളം എന്‍എസ്എസ് പോളിടെക്‌നിക്  കോളേജിന്റെ ഗ്ലോബല്‍ അലുംനി ആയ പാം ഇന്റര്‍നാഷണലിന്റെ ഓണാഘോഷം "നീരദ ശ്യാമളം" എന്ന പേരില്‍ 2021 ഒക്ടോബര്‍ എട്ടാം തീയതി അജ്മാനിലുള്ള ക്രൗണ്‍ പാലസ് ഹോട്ടലില്‍ വച്ച് രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ സമുചിതമായ രീതിയില്‍ കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുന്നു. പാം പ്രസിഡണ്ട് ഉണ്ണികൃഷ്ണ പിള്ള അദ്ധ്യക്ഷ പദവി വഹിക്കുന്ന പ്രസ്തുത ചടങ്ങില്‍ മലയാള മനോരമ ദുബായ് ബ്യുറോ ചീഫ് രാജു മാത്യു മുഖ്യാതിഥി ആയിരിക്കും.  

"നീരദ ശ്യാമളം' എന്ന പ്രസ്തുത പരിപാടിയില്‍ വ്യത്യസ്തമായ പല കലാവിഭവങ്ങളും ഒരുക്കിയിരിക്കുന്നു.  ഡഅഋ യിലെ പ്രമുഖ ചാനലായ UBL TV യുടെ ലൈവ് പ്രോഗ്രാമായ  "D -Tunes"  മ്യൂസിക്കല്‍ ഇവന്‍റ്  ഈ പരിപാടിയിലെ ഒരു പ്രധാന ഇനമാണ്.  കോവിഡ് വാരിയയേഴ്‌സിനുള്ള "കര്‍മ്മസേവ " അവാര്‍ഡുകളുടെ വിതരണം, അക്കാഡമിക് നേട്ടങ്ങള്‍ കൈവരിച്ച പാം കുടുംബാംഗങ്ങളെ ആദരിക്കല്‍, ആതുര ശ്രുശൂഷ രംഗത്തു നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന പാം കുടുംബാ ന്ഗങ്ങള്‍ക്കു "സല്യൂട്ട് ദി ഏഞ്ചല്‍സ് " എന്നീ പരിപാടികള്‍ക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യ, " വാക്കരങ്ങ് " എന്ന ഗാന സമസ്യ എന്നിവ ഉള്‍പ്പെടുത്തി വളരെ സവിശേഷമായ പരിപാടികളാല്‍ സമൃദ്ധമായിരിക്കും.

പാം ഇന്റര്‍നാഷണല്‍ മുന്‍ വര്ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ധാരയില്‍ "കര്‍മ്മ " പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും, "കര്‍മ്മ ജീവന്‍ " ഡയാലിസിസ് യൂണിറ്റും, ഭവനദാന പദ്ധതിയായ "കര്‍മ്മ ദീപം " എന്നിവ ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങളായി തിളങ്ങുന്നു.  ഈ വക പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ  തൊഴില്‍ നഷ്ടപ്പെട്ട കുറെ ഏറെപ്പേരെ തിരികെ ജോലി നേടിയെടുക്കുന്നതിലേക്കായി ഇപ്പോഴും കഠിന യജ്ഞത്തില്‍ ഏര്‍പ്പെട്ടു വരികയാണ് പാമിന്റെ മറ്റൊരു െ്രെഡവ് ആയ കര്‍മ്മ ജോബ് സെല്ലിലൂടെ.

പാം രക്ഷാധികാരി സി.എസ്. മോഹന്‍, ജനറല്‍ സെക്രട്ടറി ജിഷ്ണു ഗോപാല്‍, ട്രെഷറര്‍ ശ്രീ. വേണുഗോപാല്‍ എന്നിവര്‍  കൂടി പങ്കെടുക്കുന്ന ഈ പരിപാടിയുടെ കണ്‍വീനര്‍മാര്‍ സീനിലും, ശ്രീ. അനിലും ആണ് .

പാം കുടുംബാംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള കൂട്ടായ്മ അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒരു വമ്പിച്ച വിജയമാക്കുവാന്‍ എല്ലാവരുടെയും സഹകരണം സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍, കാല്‍ഗറി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക