Image

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

Published on 06 October, 2021
 വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്


വിയന്ന: യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന പ്രശസ്തമായ മേരി സ്‌ക്ലൊഡോസ്‌കാ ക്യൂറി ആക്ഷന്‍സ് ഗവേഷണ ഫെലോഷിപ്പിന് വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജു അര്‍ഹനായി. കളമശേരി കുസാറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പ് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു.

യൂറോപ്പിലെ ഏറ്റവും ഉന്നതമായ സര്‍ഗാത്മക ഗവേഷണ സഹായപദ്ധതിയുടെ ഭാഗമായി അക്കാദമിക നേട്ടം കൈവരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിട്ടുളള ഗവേഷണ പഠന സഹായ പദ്ധതിയാണ് ഇത്. ഇറാസ്മുസ് പ്രോഗ്രാമിലൂടെ ഇറ്റലിയിലെ ലാ- അക്വില - ഓസ്ട്രിയയിലെ വിയന്ന ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയിലൂടെയാണ് ജോബിന്‍ രാജു ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.


ഓസ്ട്രിയന്‍ കന്പനിയായ ഡിസിഎസ് കന്പ്യൂട്ടിംഗാണ് ജോബിനെ ഫെലോഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗിലെ സിമുലേഷന്‍ രീതികളെക്കുറിച്ചും ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ വികസിപ്പിക്കുന്നതുമായിട്ടുള്ളതാണ് മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗവേഷണം. കോട്ടയം വയലാ നരിമറ്റം വീട്ടില്‍ രാജുവിന്േറയും ജാന്‍സിയുടെയും മകനായ ജോബിന്‍ ഗവേഷണജോലിയുടെ ഭാഗമായി ഇപ്പോള്‍ ജര്‍മനിയിലാണ്.

ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക