Image

റ്റൂവുന്പ മലയാളി അസോസിയേഷന് പുതു നേതൃത്വം

Published on 06 October, 2021
 റ്റൂവുന്പ മലയാളി അസോസിയേഷന് പുതു നേതൃത്വം



റ്റൂവുന്പ: ഓസ്‌ട്രേലിയയുടെ ഉദ്യാനനഗരം എന്നറിയപ്പെടുന്ന ക്യൂന്‍സ്ലാന്‍ഡിലെ റ്റൂവുന്പയില്‍ ഏകദേശം നാനൂറ്റിഅന്‍പതോളം മലയാളികള്‍ താമസിക്കുന്നുണ്ട്. റ്റൂവുന്പയില്‍ സ്ഥിരതാമസം ആക്കിയവര്‍ മുതല്‍ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി താല്‍ക്കാലികമായി താമസിക്കുന്നവര്‍ വരെ ഉള്‍പ്പെടുന്നു. റ്റൂവുന്പയിലെ ഏക മലയാളി സംഘടനയായ ടിഎംഎ അതിന്റെ പ്രവര്‍ത്തന മികവുകൊണ്ടും കലാകായീക രംഗങ്ങളിലുള്ള പ്രാവീണ്യം കൊണ്ടും ക്യൂന്‍സ്ലാന്‍ഡിലെ ജനങ്ങളുടെ ഇടയിലും ലോകമെന്പാടുമുള്ള മലയാളികളുടെ ഇടയിലും വളരെ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുണ്ട്.

പ്രസിഡന്റ് പ്രസാദ് ജോണിന്റെ നേതൃത്വത്തിലുള്ള റ്റൂവുന്പ മലയാളി അസോസിയേഷന്റെ 2021-23 എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബര്‍ മൂന്നിന് സ്ഥാനമേറ്റു. ടിഎംഎ യുടെ 2021 തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല വഹിച്ച ഷിജു തോമസ് ചെട്ടിയാത്തിന്റെ സാന്നിധ്യത്തിലാണ് സ്ഥാനകൈമാറ്റം നടന്നത്. വൈസ് പ്രസിഡന്റ് ജെനിന്‍ ബാബു, സെക്രട്ടറി അനില കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി രാഹുല്‍ സുരേഷ്, ട്രഷറര്‍ ജീന പോള്‍, കമ്മിറ്റി മെന്‌പേഴ്‌സ് പ്രിയ ജോസ്, ജിന്േറാ ജോസഫ്, മിഥുന്‍ ജേക്കബ്, നിതിന്‍ ശ്രീനിവാസന്‍ എന്നിവരാണ് ഈ കമ്മിറ്റിയിലെ അംഗങ്ങള്‍. യുവജന പ്രതിനിധികളായി ജോസഫ് ചേര്‍പ്പനത്ത് (നാഷണല്‍) മിന്ന റോസ് ചാക്കോ (ഇന്റര്‍നാഷണല്‍) എന്നിവരെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡിന്റെ പരിമിതികള്‍ക്കിടയിലും വ്യത്യസ്തമായ പല പരിപാടികള്‍ സംഘടിപ്പിക്കുകയും ടിഎംഎ നല്ല രീതിയില്‍ മുന്നോട്ട് നയിക്കുകയും ചെയ്ത 2019-21 പ്രസിഡന്റ് പോള്‍ വര്‍ഗീസിനും സെക്രട്ടറി ബെന്നി മാത്യുവിനും എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രസാദ് ജോണ്‍ നന്ദി അറിയിച്ചു. ടിഎംഎയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലോകമെന്പാടുമുള്ള എല്ലാ മലയാളികളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ ഉണ്ടാകണമേയെന്ന് സെക്രട്ടറി അനില കൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. റ്റൂവുന്പയിലെ എല്ലാ മാലയാളികളുടെയും ഉന്നമനത്തിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് എല്ലാ കമ്മിറ്റി അംഗങ്ങളും പ്രതിജ്ഞ ചെയ്തു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക