Image

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.

Published on 06 October, 2021
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.
അല്‍ഹസ്സ: നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടല്‍ വഴി, അല്‍ഹസ്സയില്‍ നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.

നവയുഗം സാംസ്‌കാരികവേദി അല്‍ഹസ ജീവകാരുണ്യ പ്രവര്‍ത്തകരായ മണി മാര്‍ത്താണ്ഡത്തിന്റെയും, സിയാദ് പള്ളിമുക്കിന്റെയും പ്രവര്‍ത്തനഫലമായി തമിഴ്‌നാട് സ്വദേശി  പളനിസ്വാമി സുബ്ബയ്യ നായ്കര്‍, ഉത്തര്‍പ്രദേശ് സ്വദേശി രമേശ് നന്ദലാല്‍ മഞ്ജു എന്നിവരുടെ ഭൗതിക ശരീരമാണ് നാട്ടിലെത്തിച്ചത്.

തമിഴ് നാട് കുളച്ചല്‍ കോവില്‍പട്ടി സ്വദേശിയായ പളനിസ്വാമി (52 വയസ്സ്) ജോലിസ്ഥലത്തുണ്ടായ ഒരു അപകടത്തില്‍പ്പെട്ടാണ് മരണമടഞ്ഞത്. കഴിഞ്ഞ പതിനാലു വര്‍ഷമായി അല്‍ഹസ ഷാറെ ഹരത്തില്‍ പ്രവാസിയായിരുന്നു പളനിസ്വാമി. ഒരു കെട്ടിടം പണിസ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ മുകളില്‍ നിന്ന് താഴെ വീണു ഗുരുതരമായി പരിക്കേറ്റ പളനിസ്വാമിയെ കൂടെയുണ്ടായിരുന്നവര്‍ കിംഗ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും, അവിടെവച്ച് മരണപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചു, സുഹൃത്തുക്കള്‍ നവയുഗം ജീവകാരുണ്യവിഭാഗത്തെ ബന്ധപ്പെടുകയായിരുന്നു.

ഉത്തരപ്രദേശ് സ്വദേശി രമേശ് നന്ദലാല്‍ മഞ്ജു (40 വയസ്സ്) അല്‍ഹസ മുബാറസില്‍  24 വര്‍ഷമായി കണ്‍സ്ട്രക്ഷന്‍ ജോലിചെയ്തുവരികയായിരുന്നു. ഒന്നര മാസം മുമ്പ് ഹാര്‍ട്ട് അറ്റാക്ക് വന്നു കുഴഞ്ഞു വീണ രമേശിനെ, കൂടെ ജോലി ചെയ്തവര്‍ കിംഗ് ഫഹദ്  ഹോസ്പിറ്റലില്‍ എത്തിച്ചു അഡ്മിറ്റ് ചെയ്തു. എന്നാല്‍  ചികിത്സയില്‍ ഇരിക്കെ മരണം സംഭവിച്ചു. ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്തതുകൊണ്ട്, ആശുപത്രി അധികൃതര്‍  നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു.

തുടര്‍ന്ന് മണി മാര്‍ത്താണ്ഡവും, സിയാദ് പള്ളിമുക്കും ചേര്‍ന്ന് രണ്ടു മൃതദേഹങ്ങളും നാട്ടിലേക്ക്  അയക്കാന്‍ ഉള്ള നിയമനടപടികള്‍ സ്‌പോണ്‍സറുടെയും, സൗദി ഗവണ്‍മെന്റിന്റെയും,  ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കി. തിങ്കളാഴ്ച രണ്ടു മൃതദേഹങ്ങളും വിമാനത്തില്‍ നാട്ടിലേയ്ക്ക് അയച്ചു.

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ അല്‍ഹസ്സയില്‍ നിന്നും രണ്ടു പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് അയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക