Image

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

(സലിം ആയിഷ : പി ആർ ഓ) Published on 01 October, 2021
ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു
2022 തുടക്കത്തിൽ നടത്താനുദ്ദേശിക്കുന്ന  ഫോമയുടെ  കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു. കൺവെൻഷൻ വിജയിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും, വിവിധ ചുമതലകൾ ഏകോപിപ്പിക്കുന്നതിനും ഫോമാ എക്സിക്യൂട്ടീവിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനുമാണ്  ശ്രീ ഡോക്ടർ ജേക്കബ് തോമസിനെ നിയോഗിച്ചിട്ടുള്ളത്.

ഫോമയുടെ രൂപീകരണ കാലം മുതൽ സജീവമായി  പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടിട്ടുള്ള ഡോക്ടർ ജേക്കബ് തോമസ് വിവിധ ചുമതലകൾ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ഫോമയുടെ പ്രഥമ ഹ്യൂസ്റ്റൺ കൺവൻഷനിലെ രജിസ്‌ട്രേഷൻ വൈസ് ചെയർമാനായിരുന്ന ഡോ.ജേക്കബ് തോമസ്.  2014 ലെ ഫിലാഡൽഫിലെ ഫോമ കൺവൻഷന്റെ സ്‌പോർട്‌സ് ആൻഡ് ഗെയിംസിന്റെ  ജനറൽ കൺവീനറായും മെട്രോ റീജിയന്റെ ആർവിപി ആയും പ്രവർത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

2015 ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഫോമയുടെ   കേരളാ കൺവൻഷന്റെ ചെയർമാനായും  2017 ലെ കേരളാ കൺവൻഷന്റെ ജനറൽ കൺവീനറായും അദ്ദേഹം ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിറവേറ്റി.

ന്യൂയോർക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള ഡോ.ജേക്കബ് തോമസ്, മലയാളി സമാജം, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ എന്നിവയുടെയും ഭാരവാഹിയായിരുന്നിട്ടുണ്ട്.

ഫോമയുടെ കേരള കൺവെൻഷൻ വിജയിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡോക്ടർ ജേക്കബ് തോമസിന് കഴിയട്ടെയെന്ന് ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, വൈസ് ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു
Join WhatsApp News
കോമാ 2021-10-06 12:46:18
ഇഷ്മില്ലാത്തവർ കൺവൻഷന് വന്നാൽ തീവ്രവാദി ആണ് എന്ന് പറഞ്ഞ് പോലീസിനെ വിളിക്കുമോ! ഓരോ ടീംസ്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക