Image

ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായ 75 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

Published on 29 September, 2021
 ജര്‍മനിയില്‍ പ്രായപൂര്‍ത്തിയായ 75 ശതമാനം പേരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു


ബെര്‍ലിന്‍: 18 വയസിനു മുകളില്‍ പ്രായമുള്ള 74.7 ശതമാനം ജര്‍മന്‍ പൗരന്‍മാരും കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചതായി സര്‍ക്കാരിന്റെ കണക്കുകളില്‍ വ്യക്തമാകുന്നു. 12 മുതല്‍ 17 വരെ പ്രായമുള്ളവരില്‍ 33.2 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയായവരില്‍ 79 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 12- 17 പ്രായവിഭാഗത്തില്‍ 41 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു.


റെസിഡന്‍സി പെര്‍മിറ്റുള്ളവരെ കൂടി കണക്കിലെടുക്കുന്‌പോള്‍ 64.1. ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ രണ്ടു ഡോസും കിട്ടിയത്. 67.8 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചു.

ഓരോ തുടര്‍ന്നുള്ള പ്രതിരോധ കുത്തിവയ്പ്പും ശരത്കാലത്തിനും ശൈത്യകാലത്തിനും കൂടുതല്‍ സുരക്ഷ നല്‍കുമെന്ന് ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ വിശേഷിപ്പിച്ചു.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക