ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ലണ്ടനും രണ്ടാം സ്ഥാനത്ത് പാരീസും. ന്യൂയോര്‍ക്കാണ് മൂന്നാം സ്ഥാനത്തുള്ളത്. മോസ്കോ നാലാം സ്ഥാനം നേടി.
ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളെയാണ് റിസോണന്‍സ് കണ്‍സള്‍ട്ടന്‍സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പട്ടികയില്‍ ദുബായ് അഞ്ചാം സ്ഥാനം കരസ്ഥമാക്കി. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ടോക്കിയോ, സിങ്കപ്പൂര്‍, ലോസ് ആഞ്ചലസ് തുടങ്ങിയ നഗരങ്ങളെക്കാള്‍ മുന്‍നിരയിലാണ് ദുബായിയുടെ സ്ഥാനം.
ജോസ് കുന്പിളുവേലില്‍