fomaa

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

(സലിം ആയിഷ : ഫോമാ പി ആർ ഓ)

Published

on

കലാ കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് വിവിധ കായിക മത്സരങ്ങളുടെ ഭാഗമെന്നോണം മലയാളി ഗോൾഫ് പ്രേമികളെ അണിനിരത്തി  ഫോമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗോൾഫ് ടൂർണ്ണമെന്റിനു രജിസ്റ്റർ ചെയ്യാനുള്ള സമയം സെപ്റ്റംബർ മുപ്പതിന് അവസാനിക്കും. ഇതിനോടകം അൻപതോളം കളിക്കാർ പേര് ചേർത്ത് കഴിഞ്ഞു.

അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ആദ്യമായാണ് ഒരു ഗോൾഫ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വളരെ ആവേശകരമായ പ്രതികരണമാണ് കായിക പ്രേമികളിൽ നിന്നുണ്ടായിട്ടുള്ളത്. സാമൂഹ്യ സേവന പദ്ധതികളോടൊപ്പം, കല-കായിക മത്സരങ്ങളിലെ യുവതീ-യുവാക്കളെയും സംഘടനയുടെ ഭാഗമാക്കുവാനും ഫോമാ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

എവർ റോളിംഗ് ട്രോഫിക്കായുള്ള മത്സരങ്ങൾ 2021 ഒക്ടോബർ 9 ശനിയാഴ്ച ന്യൂജേഴ്‌സിൽയിൽ ഹാംബർഗിലുള്ള  ക്രിസ്റ്റൽ സ്പ്രിംഗ്സ് ഗോൾഫ് റിസോർട്ടിൽ വെച്ച് നടക്കും.

സിവിഎസ്  ഫാർമസി ,മേസിസ് , ക്വസ്റ്റ് ഡയഗ്നോസ്റ്റിക്സ്, വിൻ വിൻ അപ്പാരൽ  എന്നീ അമേരിക്കൻ കോർപ്പറേറ്റ് കമ്പനികളോടൊപ്പം  അറ്റോർണി ജോസ് കുന്നേലും  (കെഒടി നിയമ സ്ഥാപനം) ഇതിന്റെ പ്രധാന സ്പോണ്സര്ന്മാരാണ്. ജോഫ്രിൻ ജോസും  സഹായം  വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഇനിയും പേര് ചേർക്കാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് മത്സര സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഗോൾഫ് ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, കോർഡിനേറ്റർമാരായ

മാത്യു ജോഷ്വ (646-261-6314) ഇമ്മാനുവൽ കൊളാടി (585-455-8562)ജോസ് കുന്നേൽ ( 215-681-8679). അനു സ്കറിയ (267-496-2423)പ്രകാശ് ജോസഫ് (678-900-9907) എന്നിവരെയോ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളെയോ  ബന്ധപ്പെടണമെന്ന് ഫോമാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഫോമാ ഗോൾഫ് ടൂർണമെന്റിന് ഫോമാ നിർവ്വാഹക സമിതി  പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ  എല്ലാ വിജയാശംസകളും നേർന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാൻഡ്‌സിന്റെ സഹായത്തോടെ വഴിയോരത്ത് നിന്നും പുതിയ വീട്ടിലേക്ക്

ഫോമ സണ്‍ ഷൈന്‍ റീജിയന്‍ സോവനീര്‍ കമ്മിറ്റി രൂപവല്കരിച്ചു.

ഫോമാ രാജ്യാന്തര കുടുംബ സംഗമം ചെയർമാനായി പോൾ ജോൺ തെരെഞ്ഞെടുക്കപ്പെട്ടു

സണ്ണി വള്ളിക്കളം ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാർഥി

ഫോമാ വനിതാ വേദിയും, ഫ്‌ലവര്‍സ് യു.എസ് .എ യും, സംയുക്തമായി വടക്കേ അമേരിക്കയിലെ വനിതകള്‍ക്കായി കാഴ്ചവെക്കുന്ന മയൂഖത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച

ഫോമാ ഭാരവാഹികള്‍ മാജിക് പ്ലാനെറ്റ് സന്ദര്‍ശിച്ചു

സംഘടനകൾ ഫോമയെ മാതൃകയാക്കണം.എൻ.കെ. പ്രേമചന്ദ്രൻ എം.പി

ഫോമാ എമ്പയര്‍ റീജിയന്‍ സെമിനാറില്‍ കിറ്റെക്‌സ് ഉടമ ശ്രീ. സാബു ജേക്കബ് മുഖ്യ അതിഥി

ജിതേഷ് ചുങ്കത് ഫോമ ജോയിന്റ് ട്രഷറർ ആയി മത്സരിക്കുന്നു

ഫോമാ: കാൻകുൻ കണ്‍വന്‍ഷന്റെ ആദ്യ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ന്യൂയോര്‍ക്കില്‍ നടന്നു.

സാന്ത്വനമായി ഫോമാ: സാരഥിയായി അനിയൻ ജോർജ് (മീട്ടു റഹ്‌മത്ത് കലാം)

ഇനി ഫോമയുടെ തണലിലിരുന്ന് സോമദാസിന്റെ കുട്ടികൾ പഠിക്കട്ടെ

ഫോമാ സെൻട്രൽ റീജിയൺ കേരളപ്പിറവി ആഘോഷിച്ചു

ഫോമാ സതേണ്‍ റീജിയന്‍ വാര്‍ഷിക മീറ്റിംഗില്‍ ശ്രീ വത്സന്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

ഫോമാ ഗോൾഫ് ടൂർണമെന്റ് റിക്കി പിള്ളയും,എബ്രഹാം  നൈനാനും   വിജയികളായി.

ഫോമാ സതേൺ റീജിയൻ അനുസ്മരണ സമ്മേളനം

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

പ്രസ്ക്ലബ്ബ് കോൺഫ്രൻസ്: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. എൻ. ആർ നമ്പൂതിരി പങ്കെടുക്കും

ശാലോം കാരുണ്യ ഭവന് ഫോമാ മൂന്ന് ലക്ഷം രൂപ നൽകും

ഫോമാ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരകളി മത്സരം നടന്നു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

View More