Image

വിജയപുരം പ്രവാസി കൂട്ടായ്മ ആഗോള പ്രവാസിദിനം ആഘോഷിച്ചു

Published on 25 September, 2021
വിജയപുരം പ്രവാസി കൂട്ടായ്മ ആഗോള പ്രവാസിദിനം ആഘോഷിച്ചു

ആഗോള പ്രവാസി ദിനത്തോട് അനുബന്ധിച്ചു 24.09.2021 വെള്ളിയാഴ്ച് രാത്രി 9 മണിക്ക് വിജയപുരം പ്രവാസി കൂട്ടായ്മ ആഗോള പ്രവാസിദിനം വിപുലമായരീതിയില്‍ ആഘോഷിച്ചു. വിജയപുരം രൂപതാ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച  വെബിനാറില്‍ ബിനു ജോസിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിക്കുകയും, ജനറല്‍ സെക്രട്ടറി സൈമണ്‍ ആന്റണി സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് റാനോഷ് രാജന്‍ അധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു. വിജയപുരം രൂപതാ പ്രവാസി കൂട്ടായ്മയുടെ അധ്യക്ഷനും കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ ഫോര്‍ മൈഗ്രന്റ്സ് ചെയര്‍മാനുമായ അഭിവന്ദ്യ  റൈറ്റ് റവ.ഡോക്ടര്‍ സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ സമ്മേളനം ഉത്ഘാടനം ചെയ്യുകയും, തുടര്‍ന്ന് പ്രവാസികള്‍ക്ക് വളരെ മൂല്യഗുണമുള്ള സന്ദേശം പങ്കുവെക്കുകയും ചെയ്തു.

 വിജയപുരം രൂപത വികാരി ജനറല്‍ മോണ്‍. ജസ്റ്റിന്‍ മഠത്തി പറമ്പില്‍, വിജയപുരം പ്രവാസി കൂട്ടായ്മയുടെ ഡയറക്ടര്‍, ഫാ. ലിനോസ് ബിവേര , പ്രവാസി കൂട്ടായ്മ ഔട്ട്‌റീച്ച് മിനിസ്ട്രിയുടെ കോര്‍ഡിനേറ്റര്‍ ആന്റണി മുണ്ടക്കല്‍ എന്നീ വര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ആഗോള പ്രവാസി ദിനാചരണത്തിനു നല്‍കിയ 'കൂടുതല്‍ വിശാലമായ നമ്മിലേക്ക്' എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സാവിയോ മൈനര്‍ സെമിനാരിയുടെ റെക്ടര്‍  ഫാദര്‍ ജോസഫ് മീനായിക്കോടത്തും,  മ്പത്തിനെ എങ്ങനെ ക്രമമായി വിനിയോഗിക്കാം എന്ന വിഷയത്തില്‍, കൊച്ചി ഭാരത് മാതാ കോളേജിലെ മുന്‍ സാമ്പത്തിക ശാസ്ത്രജ്ഞയും പ്രൊഫസറുമായ  ഡോ. കൊച്ചുറാണി ജോസഫും ക്ലാസുകള്‍ നയിച്ചു  വിജയപുരം പ്രവാസികൂട്ടായ്മയുടെ പ്രോഗ്രാം മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഡിവൈന്‍ ജോര്‍ജ് നന്ദി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക