കുവൈറ്റ് സിറ്റി: ഒ ഐ സി സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ അന്തരിച്ച ഒഐസിസി പ്രവര്ത്തകന് അന്‍വര്‍ സാദത്തിന്റെ മക്കളുടെ വിദ്യാഭ്യാസ സഹായ ഫണ്ടിലേക്ക് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ഒഐസിസി യൂത്ത് വിങ് നാഷണല്‍ കമ്മിറ്റിക്ക് കൈമാറി.
ഞായറാഴ്ച അബ്ബാസിയ ഒഐസിസി ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ യൂത്ത് വിങ്ങ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ജോബിന് ജോസിന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട് കൈമാറി.
ചടങ്ങില്‍ ഒഐസിസി ആലപ്പുഴ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കലേഷ് ബി പിള്ളൈ, യൂത്ത് വിങ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ്, യൂത്ത് വിങ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ബിജി പള്ളിക്കല്‍, വിജോ പി തോമസ്, യൂത്ത് വിങ് നാഷണല്‍ ജനറല്‍ സെക്രട്ടറി ഇല്ലിയാസ് പുതുവാച്ചേരി എന്നിവര്‍ പങ്കെടുത്തു.