FILM NEWS

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

Published

on


നടന്‍ മമ്മുട്ടിയുടെ അടുത്ത സുഹൃത്തായ ഔഷധി ചെയര്‍മാനും എറണാകുളം, ആലപ്പുഴ മുന്‍ കലക്ടറും കാര്‍ഷിക, ഫിഷറീസ് സര്‍വകലാശാലകളുടെ മുന്‍ വൈസ്ചാന്‍സലറുമായ ഡോ. കെ. ആര്‍ വിശ്വംഭരന്റെ വേര്‍പാടിന് പിന്നാലെ കുറിപ്പുമായി നിര്‍മാതാവ് ആന്റോ ജോസഫ്. വിശ്വംഭരന്റെ മരണത്തില്‍ മമ്മുട്ടിയുടെ മാനസികാവസ്ളഥയെക്കുറിച്ചാണ് ആന്റോ ജോസഫ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച്ത

കുറിപ്പിന്റെ പൂര്‍ണരൂപം: 

സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: 

'നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല...'  

സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്‍. രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള്‍ വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും....അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായി: സുഹാസിനി

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

കയറ്റത്തിന് രണ്ട് അവാർഡ്

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യ, മികച്ച നടി അന്ന ബെന്‍

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം 'പുഴു ' വിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മധുരം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ ഗൗരി, ഉറക്കമില്ലാതെ ഷാരൂഖ്; 'മന്നത്തി'ല്‍ ഇക്കുറി നവരാത്രി ആഘോഷമില്ല

സൂര്യയ്‌ക്കൊപ്പം ലിജോ മോളും രജിഷയും; 'ജയ് ഭീം' ടീസര്‍

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നാളെ

പ്രേക്ഷകരെ ചിരിപ്പക്കാന്‍ നിവിന്‍ പോളിയുടെ `കനകം കാമിനി കലഹം'

കുറി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

പുതിയ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലര്‍ "പാമ്ബാടും ചോലൈ"

മോളിവുഡ് ഫ്ലിക്സ് അവാര്‍ഡിന്റെ വെബ്സൈറ്റ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഉദ്‌ഘാടനം ചെയ്തു

വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങി മഡ്ഡി

ആളുകള്‍ക്കിത്രയ്ക്കിഷ്ടമെങ്കില്‍ ഇനിയും ശങ്കറുമൊത്തഭിനയിക്കാന്‍ തയ്യാറെന്ന് മേനക

വീരമൃത്യുവരിച്ച ധീരജവാന്റെ അമ്മയെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് മോഹന്‍ലാല്‍

പതിനാറാം ജന്മദിനം ആഘോഷമാക്കി മീനാക്ഷി; ഫോട്ടോ വൈറല്‍

ജീവിതത്തില്‍ തിരിച്ചടികളുണ്ടായപ്പോൾ ഞാനെന്റെ മുറിയിലേക്ക് മുറിയിലേക്ക് മാത്രമായി ഒതുങ്ങി ; ആന്‍ അഗസ്റ്റിന്‍

സാമന്ത ബോളിവുഡിലേക്ക്

നടി അഹാന കൃഷ്‌ണന്‍ സംവിധായികയാകുന്നു; 'തോന്നല്‍' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിട്ടു

നെടുമുടി വേണു മലയാള സിനിമയുടെ മാര്‍ഗദീപം

പ്രമുഖ ബാങ്ക് അമിതാഭ് ബച്ചന് നല്‍കുന്ന വാടക പ്രതിമാസം 19 ലക്ഷം രൂപ

മാധ്യമങ്ങള്‍ തന്നെ മറന്നെന്ന വിഷമവുമായി ബാലചന്ദ്രമേനോന്റെ "അച്ചുവേട്ടന്‍"

മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി കൃഷ്ണകുമാര്‍

ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല, നഷ്ടമായത് എക്കാലത്തേയും ഹിറ്റ് ചിത്രം; തുറന്നു പറഞ്ഞ് ആസിഫ് അലി

നായാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

View More