Image

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

Published on 20 September, 2021
ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി' ട്രെയ്‍ലര്‍ പുറത്തിറങ്ങി
ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘സണ്ണി’യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രം ആണിത്. കൊറോണ വൈറസ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലെ നായകന്‍. മ

റ്റു മനുഷ്യരില്‍ നിന്ന് അകന്ന്, ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്‍റീനില്‍ കഴിയുന്ന അദ്ദേഹം തന്‍റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഈ വൈകാരിക ശൂന്യത നികത്താന്‍ കഠിനമായി പരിശ്രമിക്കുമ്ബോള്‍, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തില്‍ തെളിയുന്നു.

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക