Image

രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു

Published on 19 September, 2021
രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു
രമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം 'നോ വേ ഔട്ടിന്റെ' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിന്‍ ദേവീദാസ് ആണ് ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിര്‍മ്മാണ കമ്ബനിയായ റിമൊ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റിമോഷ് എം.എസ്. ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണ്ണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ധര്‍മജന്‍, ബേസില്‍ ജോസഫ്, രവീണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക