Image

'ബ്രോ ഡാഡി'യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍

Published on 18 September, 2021
'ബ്രോ ഡാഡി'യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വീരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലെ  മോഹന്‍ലാല്‍ പങ്കുവെച്ച പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

താരങ്ങള്‍ ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ നല്‍കിയ ക്യാപ്ഷനും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണിപ്പോള്‍. 'വിത് ആക്ടര്‍ പൃഥ്വിരാജ്' എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവച്ചത്. ഇരുവരും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതായാണ് ചിത്രത്തില്‍ കാണാനാവുക. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയത്.

'മലയാള സിനിമയെ വീഴാതെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള രണ്ട് തൂണുകള്‍ അത് ഇന്ത്യന്‍ സിനിമയുടേതുമാകുന്ന കാലം അടുത്തുവരുന്നു അഭിനന്ദനങ്ങള്‍, നടനും സംവിധായകനും തമ്മില്‍ നല്ലൊരു കെമിസ്ട്രി ഉണ്ട്, തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ രാജുവേട്ടനും ലാലേട്ടനും ഒരുമിക്കുമ്ബോള്‍ തീയറ്ററുകളില്‍ മഹാവിസ്മയങ്ങള്‍ തീര്‍ക്കും' എന്നൊക്കെയാണ് കമന്റുകള്‍.

കഴിഞ്ഞ ദിവസം, 'വിത് ഡയറക്ടര്‍ പൃഥ്വിരാജ് എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. പൃഥ്വി മോഹന്‍ലാലിന് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രം.മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.
 



 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക