Image

ഏഴാം ദിവസം നെഗറ്റീവായാല്‍ കേരളത്തില്‍ ജോലിക്ക് എത്താം, ഉത്തരവിറങ്ങി

Published on 17 September, 2021
ഏഴാം ദിവസം നെഗറ്റീവായാല്‍ കേരളത്തില്‍ ജോലിക്ക് എത്താം, ഉത്തരവിറങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ് ക്വാറന്‍റീന്‍ സ്‌പെഷല്‍ കാഷ്വല്‍ ലീവ് ഏഴുദിവസമാക്കി ഉത്തരവ്. പോസിറ്റീവായവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധി ഉള്‍പ്പെടെ ഏഴുദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവായാല്‍ ഓഫിസില്‍ ഹാജരാകണം. ആരോഗ്യവകുപ്പിന്‍െറയോ തദ്ദേശ വകുപ്പിന്‍െറയോ സാക്ഷ്യപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രത്യേക അവധി അനുവദിക്കും.

പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്നയാള്‍ മൂന്നുമാസത്തിനിടെ കോവിഡ് മുക്തനായതാണെങ്കില്‍ ക്വാറന്‍റീന്‍ വേണ്ട. ഇവര്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചും സ്വയം നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടും ഓഫിസില്‍ ഹാജരാകുകയും രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വേണം. കോവിഡ് മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുന്നവര്‍ക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ ചികിത്സ കാലയളവ് മുഴുവന്‍ പ്രത്യേക അവധി അനുവദിക്കും.

സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാരുടെ പഞ്ചിങ് പുനരാരംഭിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പഞ്ചിങ്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഹാജര്‍ ബുക്ക് തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്്. സെപ്റ്റംബര്‍ 18 മുതല്‍ ശനിയാഴ്ച പ്രവൃത്തി ദിവസവുമാകും. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഓഫിസുകളുടെ പ്രവര്‍ത്തനം പഴയനിലയിലാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക