Image

കേരളത്തില്‍ കോവിഡ് തീവ്രഘട്ടം പിന്നിട്ടു, രോഗികള്‍ 14% കുറഞ്ഞു

Published on 17 September, 2021
കേരളത്തില്‍ കോവിഡ് തീവ്രഘട്ടം പിന്നിട്ടു, രോഗികള്‍ 14% കുറഞ്ഞു
തിരുവനന്തപുരം: ഓണത്തെത്തുടര്‍ന്നുണ്ടായ കോവിഡ് തീവ്രവ്യാപനഘട്ടം കേരളം പിന്നിട്ടുവെന്ന് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 10–ാം തീയതിക്കു ശേഷം കോവിഡ് വ്യാപനം കുറയുമെന്ന പ്രൊജക്ഷന്‍ റിപ്പോര്‍ട്ട് കൃത്യമായി. ഈ മാസം അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു താഴെയെത്തുമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10നു താഴെയെത്തുമെന്നാണ് നിഗമനം.

കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് രോഗികളുടെ എണ്ണം 14% കുറഞ്ഞു. ഒരാളില്‍നിന്ന് എത്ര പേരിലേക്ക് പകരുന്നു എന്നതു സൂചിപ്പിക്കുന്ന ആര്‍ റേറ്റ് 1.2 ല്‍ നിന്ന് 0.86 ആയി കുറഞ്ഞു. ഇത് ഒന്നില്‍ താഴെയെത്തുന്നത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നുവെന്നതിന്റെ സൂചനയാണ്. കേരളത്തിലെ കോവിഡ് കേസുകളില്‍ രണ്ടാഴ്ചയ്ക്കകം കുറവ് വന്നുതുടങ്ങുമെന്ന് ഡല്‍ഹി എയിംസിലെ ഡോ. സഞ്ജയ് റായിയും പറഞ്ഞു.

അതേസമയം, മരണങ്ങളുടെ എണ്ണം ഉയര്‍ന്നുതന്നെയാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരില്‍ ഭൂരിഭാഗവും വാക്‌സീന്‍ സ്വീകരിക്കാത്തവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക