പ്രമുഖ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികയാണ് അമൃത സുരേഷ്. പിന്നീട് നടന് ബാലയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം അമൃതയെ വാര്‍ത്തകളില്‍ നിറച്ചു. സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങളെല്ലാം ഗായിക പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ ജീവിതത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത.
ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കില്‍ എന്താണ് ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്നായിരുന്നു ഒരു ചോദ്യം. ''ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. നമുക്ക് ആരുടെയും ചിരി കണ്ട്രോള് ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, നമുക്ക് ചിരിക്കാനായിട്ട് ആരുടെയും സമ്മതം വേണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്'' എന്നാണ് താരം പറഞ്ഞത്. എങ്ങനെയാണ് കരുത്തുറ്റ സ്ത്രീയായി മാറിയത് എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകള്‍ തന്ന കരുത്തായിരിക്കാം കാരണം എന്നായിരുന്നു അമൃതയുടെ മറുപടി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിഡിയോയിലൂടെയായിരുന്നു അമൃത ആരാധകരുമായി സംവദിച്ചത്. തുടര്‍ച്ചയായുള്ള പ്രകോപനങ്ങളെ എങ്ങനെ മറികടക്കുന്നുഎന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അതൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് താരം പറഞ്ഞത്.