Image

കാര്യങ്ങള്‍ ബോധ്യപ്പെടുത്തി,ഒരു അവസരം കിട്ടിയത് നന്നായി;ഇഡി ചോദ്യം ചെയ്യലില്‍ കുഞ്ഞാലിക്കുട്ടി

Published on 16 September, 2021
 കാര്യങ്ങള്‍ ബോധ്യപ്പെടുത്തി,ഒരു അവസരം കിട്ടിയത് നന്നായി;ഇഡി ചോദ്യം ചെയ്യലില്‍ കുഞ്ഞാലിക്കുട്ടി


കൊച്ചി: കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചെന്ന് ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട് കേസില്‍ ഇ.ഡിക്കു മുന്നില്‍ ഹാജരായതിനു പിന്നാലെ പി.കെ കുഞ്ഞാലിക്കുട്ടി. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകള്‍ കൈമാറിയതായും ഇനി വരേണ്ടതുണ്ടോ എന്ന് ഇ.ഡിയാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.  

കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായി. ഈ പത്രത്തെ കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതിക്കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. സാക്ഷി എന്ന നിലയ്ക്ക് ഒരു സ്റ്റേറ്റ്മെന്റ് എടുത്തു. അത്രമാത്രമേ ഉള്ളൂ. വേറൊന്നും ഇല്ല. ആവശ്യമായ എല്ലാ രേഖകളും കൊടുത്തിട്ടുണ്ട്- ഇ.ഡി. ഓഫീസില്‍നിന്ന് പുറത്തെത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു.

ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക