Image

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

Published on 16 September, 2021
കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍


ജിമ്മിലെ വ്യായാമത്തിനിടെ കാലിലെ മസിലുകള്‍ക്കായി മോഹന്‍ ലാല്‍ പ്രത്യേകമായി വര്‍ക്കൗട്ട്‌ നടത്തുന്ന വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നു. കാഫ്‌ മസില്‍സിനു വേണ്ടി താരം
വര്‍ക്കൗട്ട്‌ ചെയ്യുന്നതും ഒടുവില്‍ മസില്‍ പെരുപ്പിച്ചു പിടിക്കുന്നതും കാണാം. വീഡിയോയുടെ അവസാനം മോഹന്‍ലാലിന്റെ സ്വതസിദ്ധമായ ഒരു ചിരിയുമുണ്ട്‌.
കാലുകളിലെ മസിലുകള്‍ക്കായി ലെഡ്‌ ഡേ വര്‍ക്കൗട്ട്‌ പൊതുവേ എല്ലാവര്‍ക്കും മടിയുള്ള ഒന്നാണ്‌. എന്നാല്‍ അതേ ലെഗ്‌ഡേയില്‍ ഏതൊരാളേയും ആവേശം കൊള്ളിക്കുന്നതാണ്‌ ലാലിന്റെ ഈ പ്രകടനം. അത്രയെളുപ്പം രൂപപ്പെടാത്ത കാഫ്‌ മസില്‍സ്‌ ഈ പ്രായത്തിലും ഭംഗിയായി കാത്തു സൂക്ഷിക്കുന്നത്‌ സ്ഥിരമായുള്ള വര്‍ക്കൗട്ട്‌ വഴിയാണെന്ന്‌ ആരാധകര്‍ അഭിപ്രായപ്പെടുന്നു.
വ്യായാമത്തിന്റെ കാര്യത്തിലുള്ള മോഹന്‍ലാലിന്റെ താല്‍പര്യം ഇതിനു മുമ്പും പല പ്രാവശ്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്‌. നേരത്തെയും ജിമ്മില്‍ വച്ചുള്ള അദ്ദേഹത്തിന്റെ പല വീഡിയോയും വൈറലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക