Image

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

Published on 16 September, 2021
നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍


നയന്‍താരയുടെ അമ്മ ഓമന കുര്യന്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍. ``പ്രിയപ്പെട്ട ഓമന കുര്യന്‍ അമ്മുവിന്‌ സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. '' നയന്‍താരയ്‌ക്കൊപ്പമുള്ള അമ്മ ഓമന കുര്യന്റെ ചിത്രം പങ്കു വച്ച്‌ വിഘ്‌നേഷ്‌ ശിവന്‍ കുറിച്ചു.
അച്ഛന്റെ ചികിത്സുമായി ബന്ധപ്പെട്ട്‌ കൊച്ചിയിലാണ്‌ ഇപ്പോള്‍ നയന്‍താര. വിഘ്‌നേഷ്‌ ശിവനും കൂടെയുണ്ട്‌. അച്ഛന്‍ കുര്യന്റെ ആരോഗ്യ നിലയെ കുറിച്ച്‌ ഈയിടെ നയന്‍താര തുറന്നു പറഞ്ഞിരുന്നു.
`` ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍തന്നെ അച്ഛന്‌ വയ്യാതായി. അമ്മയാണ്‌ അച്ഛനെ നോക്കിയത്‌. അമ്മ നോക്കിയതു പോലെ അച്ഛനെ ആര്‍ക്കും നോക്കാന്‍ കഴിയില്ല. രണ്ടു പേരും ഏതാണ്ട്‌ സമപ്രായക്കാര്‍ ആണ്‌. അച്ഛന്റെ അസുഖം മാറി അദ്ദേഹത്തെ പഴയതു പോലെ ആരോഗ്യവാനായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌. നയന്‍താര അഭിമുഖത്തില്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക