Image

മരണം (കവിത-ബീന ബിനിൽ, തൃശൂർ)

Published on 16 September, 2021
മരണം (കവിത-ബീന ബിനിൽ, തൃശൂർ)
മരണത്തെ മൃത്യുതൻ കിരാത ഹസ്തങ്ങളെ ഞാൻ ഭയക്കുന്നു,
ഭയത്തിൻ നിഴലിൽ കട്ടിയേറുന്നു ,
എൻ അന്ത്യനിമിഷത്തെ ഭയക്കുന്നു.
ദൈവപുത്രൻ പാടി, ഭയക്കരുതേ!
സ്വർഗ്ഗവാതിൽ നിനക്കായ് തുറന്നിടും എന്നാകിലും,
വന്നീടുമവൻ നിശ്ചയം.
ലോകം തൻ എൻ പോർക്കളം അടരാടുന്നു
ഞാൻ എൻ ജീവിതവിജയത്തിന് കയറുന്ന പടികൾ ഇറങ്ങുന്നു
ആയിരമായിരം സത്യത്തിൻ കബന്ധങ്ങൾ കണ്ഠം മുറിഞ്ഞ് മണ്ണിൽ
ഇരുട്ടു പരക്കാറായ്,
കറുത്ത കൈകളുമായി മരണം വിളിക്കുന്നു,
ഭയക്കുന്നു ഞാൻ ഇരുട്ടിനെ, വെളിച്ചത്തെ
ദൈവവചനത്തെ, ഭീരുവല്ലെങ്കിലും ഒഴുക്കിയിട്ടുണ്ട് രക്തം അടർക്കളത്തിൽ യുദ്ധം ജയിക്കുന്നു, തോൽവി എന്നിൽ ഇന്ന്,
പടക്കളത്തിൽ വെറുമൊരു പോരാളി, തോൽവിക്കു ഞാൻ വിജയകാഹളം മുഴക്കുന്നു
ഉടലറ്റശിരസ്സുകൾ നമിക്കുന്നു, എന്നിലെ ഞാൻ മരിച്ചു പോയ്,
ഇരുട്ടിൻ കബന്ധങ്ങൾ തേടുന്നൊരാത്മാക്കൾ
വെളിച്ചത്തിൽ നമിക്കും ശിരസ്സുകൾ
അവസാനമങ്കവും എന്നിലെ
പോരാളിയും മരിക്കുവാനൊരുങ്ങുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക