America

വെളിപാട് - കവിത: ജിത്തു ധർമ്മരാജ്

Published

on

ചിറക് മുളച്ചപ്പോൾ
ആദ്യം 
തകർത്തത് 
കൂട്
സ്വാതന്ത്ര്യത്തിന്റെ തടവറ
സ്ഥലരാശികളുടെ
സന്നിഗ്ധതകൾ പോലെ
ഋതുഭേദങ്ങളുടെ
അനന്തമായ രഥ്യകൾ
ജീവിതകാമനകളുടെ
ഹരിത ഛായയിൽ നിന്നും
കനലുപോലെയെരിയുന്ന
ഉണ്മയുടെ
അഗ്നി ശയ്യയിൽ
അസ്തിത്വത്തിന്റെ
ആന്തരിക
വൈരുധ്യങ്ങളെന്തെന്നറിഞ്ഞു
വാക്കിനും മൗനത്തിനുമിടയിലെ
നിഗൂഢതയാണ് സ്നേഹം

Facebook Comments

Comments

  1. വിദ്യാധരൻ

    2021-09-17 16:34:17

    പുറത്താക്കുന്നമേരിക്കയിൽ മക്കളെ മാതാപിതാക്കൾ പതിനെട്ടിൽ. എടുത്തു താഴേക്കെറിയുന്നു പക്ഷികൾ തൻ കുഞ്ഞുങ്ങളെ സ്വതന്ത്രമാക്കാൻ. സിംഹവും കടവയും ആനയും തള്ളിവിടുന്നു സ്വയം വേട്ടയാടാൻ മലയാളി മാത്രം മടിയിലിരുത്തുന്നു മക്കളെ വയസായി കുഴിയിൽ കാലു നീട്ടുവോളം . ഓതുന്നവരുടെ തലയിൽ വേദവും മന്ത്രവും ഓത്തുപഠിപ്പിക്കുന്ന ക്ഷേത്രത്തിൽ, പള്ളിയിൽ മദ്രസയിൽ , വെയിലിങ് വാളിൽ. തലതിരിഞ്ഞ തലമുറ തലവെട്ടുന്നു പരസ്പരം. കഷ്ടം നോക്കുക ഈ മലയാളി താളിൽ താണ്ഡവ നൃത്തമാടും മതഭ്രാന്തർ. മത്തായിയും മഹമ്മദും നാരായണനും നമ്പ്യാരും വിശുദ്ധനാംപോളും വെളിപാടുമായി പത്രോസും വരുന്നു ഇടയ്ക്ക് പോപ്പ് , പിന്നെ കുരിശേന്തിയ പുണ്യാളരും ഹാ . കഷ്ടം ഇതിൽ നിന്ന് മുക്തിയില്ലാർക്കുമേ . നല്ല കവിത

  2. മനുഷ്യൻ പിറവിയിൽ തന്നെ പൈതൃകങ്ങളുടെ ചങ്ങലകണ്ണികളിൽ ഇഴ ചേർന്ന ജാതീയവും വംശീയവും,ദേശീയവുമായ വിവിധങ്ങളായ കെട്ടുപാടുകളിൽ ബന്ധനസ്ഥാനയിക്കൊണ്ടാണ്. പിന്നീട് ആർജ്ജിതമാകുന്ന അറിവുകൾ പൈതൃകത്തിന്റെ ചങ്ങലക്കെട്ടിൽ നിന്ന് കുതറി മുന്നേറുവാൻ സമ്മർദ്ദമേറുമ്പോഴും സന്നിഗ്ദ്ധതകളാൽ അറച്ചുനിൽക്കുന്ന വ്യാകുലതകൾ അവനെ പിറകോട്ട് വലിക്കുന്നുണ്ട്. ചുറ്റുപാടുകളും, കെട്ടുപാടുകളും സ്വപ്നങ്ങൾക്ക് വിലക്ക് തീർക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ പരിമിതികൾ അവന് ബോധ്യമാകുന്നു. ബന്ധങ്ങളും പൈതൃകങ്ങളും തീർത്ത കൂട്ടിൽ നിന്ന് പുറത്ത് കടക്കുക അത്ര എളുപ്പമല്ലെങ്കിലും ചിറക് മുളച്ചപ്പോൾ മുതൽ കൂടിന്റെ ചങ്ങലക്കെട്ടുകളെ ഉല്ലംഖിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിദൂരവിഹായസ്സിലേയ്ക്ക് പറന്നുയരാൻ വെമ്പുന്ന ഉൽക്കടമായ സ്വാതന്ത്ര്യ ബോധത്തിന്റെ സ്വപ്ന സാക്ഷാൽക്കാരമാണ് ജിത്തു ധർമ്മരാജ് 'വെളിപാട്' എന്ന കവിതയിലൂടെ വായനക്കാരുമായി പങ്ക് വെയ്ക്കുന്നത് പ്രിയ കവി മിത്രം ജിത്തു ധർമ്മരാജിന് ശുഭാശംസകൾ ❤🌹 സലാം കുറ്റിച്ചിറ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യന്ത്രച്ചിറകുള്ള മനുഷ്യന്‍ (കവിത: ആറ്റുമാലി)

മറ (കഥ: ജോണ്‍ വേറ്റം)

പ്രിയനേ...... (കവിത: അശോക് കുമാർ .കെ.)

ഊണ് തയ്യാർ..! (കവിത: ഇയാസ് ചൂരല്‍മല)

പാമ്പും കോണിയും: നിർമ്മല - നോവൽ - 69

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 18

മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം കൃതികൾ ക്ഷണിച്ചു

ഒരവിശ്വാസിയുടെ പ്രാർത്ഥനകൾ (കവിതാസ്വാദനം: ഡോ: നന്ദകുമാർ ചാണയിൽ, ന്യൂയോർക്ക്)

കവി (കവിത: രാജു കാഞ്ഞിരങ്ങാട്)

വൈകയുടെ കുഞ്ഞൻ കഥകൾ (പുസ്തക പരിചയം: സന്ധ്യ എം)

നിർമ്മലയുടെ 'പാമ്പും കോണിയും': ഭാവങ്ങളുടെ നിര്‍മ്മലസുഭഗതകൾ : രാരിമ ശങ്കരൻകുട്ടി

പൂമരം: (കവിത, കാവ്യ ഭാസ്ക്കർ)

ഭൂമിയുടെ ഇടപെടൽ:കഥ (പെരുങ്കടവിള വിൻസൻറ്)

നിദ്രയ്ക്ക് മുന്‍പ്(കവിത : ഫൈറൂസ റാളിയ)

തണൽമരം (കവിത: ജിത്തു ധർമ്മരാജ് )

ഇരുളും വെളിച്ചവും (കവിത: ബിന്ദു ചെറുകര)

നരഭോജി (കവിത: ആഞ്ജല ഫിലിപ്പ് വാമറ്റത്തിൽ)

ബെന്യാമിന്റെ മാന്തളിര്‍ ലോകം (സാം നിലമ്പള്ളില്‍, പുസ്തകാസ്വാദനം)

മൂശ (കവിത: റീന രാധ)

പ്രണയവര്‍ണ്ണങ്ങള്‍(കവിത: ജോയി പാരിപ്പളളില്‍)

കാത്തിരുന്ന കല്യാണം ( കഥ: രമണി അമ്മാൾ)

നിന്റെ കഥയാകുവാൻ..( കവിത : പുഷ്പമ്മ ചാണ്ടി )

വെളിപാട് (ഡോളി തോമസ് കണ്ണൂർ)

ഗന്ധം (ചെറുകഥ: ഉഷാ റോയ്)

പാമ്പും കോണിയും : നിർമ്മല - നോവൽ - 68

കിൻകെരി : കഥ (പെരുങ്കടവിള വിൻസൻറ്)

മൗനസഞ്ചാരം (കവിത: തസ്നി ജബീല്‍ )

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 17

പുരാവസ്തു ഗവേഷണം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

ദശാസന്ധി (കഥ: ഹാഷിം വേങ്ങര)

View More