Image

സംഘപരിവാര്‍ കെണിയില്‍ വീഴരുതെന്ന് ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പുമായി ജസ്യൂട്ട് വൈദികന്‍

Published on 16 September, 2021
സംഘപരിവാര്‍ കെണിയില്‍ വീഴരുതെന്ന് ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പുമായി ജസ്യൂട്ട് വൈദികന്‍


ന്യുഡല്‍ഹി: സംഘപരിവാര്‍ അതിവിദഗ്ധമായി ഒരുക്കിയിരിക്കുന്ന കെണിയില്‍ വീഴരുതെന്ന് ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പുമായി ഒരു ജസ്യുട്ട് വൈദികന്‍. വലതുപക്ഷ വ്യാഖ്യാനമായ 'ലവ് ജിഹാദ്' അതിനൊടോപ്പം കൂട്ടിച്ചേര്‍ക്കുന്ന 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നിവയ്ക്ക് വിശ്വാസ്യതയുണ്ടാക്കി നല്‍കരുതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഫാദര്‍ സെഡ്രിക് പ്രകാശ് പറയുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് വൈദികന്‍ ബിഷപുമാര്‍ക്ക് കത്തയക്കുന്നത്. 'ദ ടെലഗ്രാഫ് ഇന്ത്യ.കോം' എന്ന വെബ്‌സൈറ്റിലാണ് വൈദികന്റെ കത്ത്. 

'ലവ് ജിഹാദ്' വിഷയത്തില്‍ നടക്കുന്ന കെട്ടുകഥകളെ കുറിച്ചാണ് ആ കത്തില്‍ വൈദികന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അതീവ ശ്രദ്ധ പതിക്കേണ്ട പല ദേശീയ വിഷയങ്ങളെയും മറയ്ക്കാനാണ് ഇത്തരം വിഷയങ്ങള്‍ക്ക് അതീവ കൗശലത്തോടെ അവതരിപ്പിക്കുന്നത്. 

പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും സ്വന്തം ഇഷ്ടപ്രകാരം ഒരളെ വിവാഹം കഴിക്കാനും ഏതൊരു പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശമുണ്ട്. തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിക്കുന്നതിനെതിരെ മതിയായ നിയമങ്ങളും രാജ്യത്തുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരാളുടെ മതവും വിശ്വാസവും പ്രചരിപ്പിക്കുന്നതും പ്രസംഗിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും തടസ്സം നില്‍ക്കുന്ന സംഘപരിവാര്‍ ഒരിക്കിവച്ചിരിക്കുന്ന കെണിയിലേക്ക് ചിലരെ എത്ര എളുപ്പത്തിലാണ് വീഴ്ത്തുന്നത്. 'സിനഡാലിറ്റി'യെ (പുരോഹിത-അത്മായ സംവാദ പ്രകീയ) കുറിച്ചുവരെ നാം സംസാരിച്ചുതുടങ്ങുമ്പോഴും സഭയ്്ക് സ്ത്രീകളോടുള്ള മനോഭാവം എന്താണെന്നും ഫാ.പ്രകാശ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. (സഭയില്‍ തീരുമാനങ്ങള്‍ ഉന്നതകളില്‍ നിന്ന് താഴേത്തട്ടിലേക്കുള്ള അടിച്ചേല്‍പ്പിക്കലിനു പകരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് പുരോഹിതരും അത്മായരുമായി ചര്‍ച്ചകള്‍ നടത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം)

കത്തിനൊപ്പം 'ലവ് ജിഹാദ് എന്ന ചെകുത്താന്‍' എന്ന ലേഖനവും വൈദികന്‍ ചേര്‍ക്കുന്നു. ഹിന്ദു പെണ്‍കുട്ടികളുമായി ഒളിച്ചോടുന്നവരെ കര്‍ശനമായി നേരിടുമെന്ന് കാണിച്ച് ഗുജറാത്ത് മൂന്‍ മുഖ്യമന്ത്രി വിജയ് രുപാണി എഴുതിയ ലേഖനമാണിത്. ബിഷപും മുഖ്യമന്ത്രിയും പല കാര്യങ്ങളിലും തെറ്റാണ് പറഞ്ഞിരിക്കുന്നതെന്ന് വൈദികന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ വാക്കുകള്‍ സ്പഷ്ടമായി ഭരണഘടനാ വിരുദ്ധതയാണ്. ഒരു വര്‍ഗാധിപന്റെ മനോഭാവത്തില്‍ നിന്നുള്ളതാണ് അവരുടെ വാക്കുകള്‍. പ്രായപുര്‍ത്തിയായ ഒരു കാത്തലിക്)ഹിന്ദു യുവതി ബുദ്ധിവികാസം പ്രാപിക്കാത്തവളാണെന്നും അവളെ കുറിച്ച് ചിന്തിക്കാന്‍ ്രപാപ്തിയില്ലാത്തവളാണെന്നും ഇവര്‍ കരുതുന്നു. ആരെ വിവാഹം കഴിക്കണമെന്നതും ഏതു മതം സ്വീകരിക്കണമെന്നതും അവരുടെ തിരഞ്ഞെടുപ്പാണ്- വൈദികന്‍ ചൂണ്ടിക്കാട്ടുന്നു. 

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയേ പോലെ ബിഷപ്പിനും താന്‍ പറയുന്നത് തെളിയിക്കാനുള്ള തെളിവുകള്‍ കൈവശമില്ല. കേരളത്തില്‍ നിന്ന് എത്ര കത്തോലിക്കാ പെണ്‍കുട്ടികള്‍ മറ്റു തസ്ഥരെ വിവാഹം കഴിച്ചുവെന്ന് പറയാന്‍ കഴിയുന്നില്ല. അതുപോലെ തന്നെയാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുടെ കാര്യവും. 

സഭയ്ക്കുള്ള സാമ്പത്തിക, ലൈംഗിക വിവാദങ്ങളെ കുറിച്ച് സത്യസന്ധമായി തുറന്നുപറയാന്‍ ബിഷപ് തയ്യാറാകണം. സ്ത്രീകളുടെ അന്തസ്സൂം തുല്യതയും മറ്റ് അവകാശങ്ങളും സഭയ്ക്കുള്ളിലും രാജ്യത്തും നടപ്പാക്കുന്നതില്‍ ഇരുകൂട്ടരും വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ഫാ. സെഡ്രിക് പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
വിഷം വിതറുന്ന അവസ്ഥ. 2021-09-16 11:04:15
കുറച്ചു മാസങ്ങൾക്കു മുൻപ് കാതോലിക്ക സഭ ഒരു public relations crisis ഇൽ ആയിരുന്നു. വൈദികർ തമ്മിൽ പരസ്യ അടി, പരസ്യമായ ചീത്ത വിളി, ബലാത്സംഗ കേസുകൾ, അവിഹിത ബന്ധങ്ങൾ, എന്നിങ്ങനെ പോകുന്നു ചുരുക്കം ചില ക്രിസ്തുവിന്റെ പിന്ഗാമികളുടെ അപരാധങ്ങൾ. പല പള്ളികളിലും വിശ്വാസികൾ frustrated ആയി മുറുമുറുപ്പും രഹസ്യ പ്രതിഷേധങ്ങളും. പല ചുറുചുറുക്കള്ളവരും ഇങ്ങനെ പോയാൽ പറ്റില്ല എന്ന് പരസ്യവും രഹസ്യവും ആയി പറഞ്ഞു തുടങ്ങി. പല വിശ്വാസികൾക്കും പള്ളികളിൽ പോകാൻ താല്പര്യമില്ലാതായി. എന്ത് പെട്ടെന്നാണ് കൗശലക്കാരായ പാതിരിമാർ scene മാറ്റിയെടുത്തത്? വളരെ ബുദ്ധിപരമായി ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നൊക്കെ പറഞ്ഞു കൊണ്ട് ഒരു സാങ്കൽപ്പിക പൊതു ശത്രുവിനെ ഉണ്ടാക്കി എടുത്തു. കാതോലിക്ക പൊതുബോധ മനസുകൾ പെട്ടെന്നു വേറൊരു സമുദായത്തെ പേടിക്കേണ്ടവർ ആയി മാറി. ചുരുക്കം ചില പാതിരിമാരുടെ കൊല്ലരുതേയ്മകൾക്കു എതിരെ പ്രതിഷേധിച്ച ചെറുപ്പക്കാർ പലയിടത്തും സഭയെ കാത്തു സൂക്ഷിക്കണ്ട ക്രിസ് സംഘികൾ ആയി മാറി. നിഷ്കളങ്കരായ കൊച്ചു കുട്ടികളുടെ മനസ്സിൽ വരെ വൈദികരും മാതാപിതാക്കളും വിഷം വിതറുന്ന അവസ്ഥ. സംഘ് പരിവാറിന്റെ അതെ നയം, അതെ കൗശലം. ഒരു കൂട്ടം എന്ത് പെട്ടെന്നാണ് brainwash ചെയ്യപ്പെടുന്നത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണിത്. ഈ അന്ധകാരത്തിലേക്ക് ഉള്ള പോക്ക് ഉടനെ അവസാനിക്കുമെന്നും എല്ലാവര്ക്കും വെളിച്ചം കിട്ടും എന്നും പ്രതീക്ഷിക്കട്ടെ : ടോണി മാത്യു
വാസു = ഹിന്ദു യേശു 2021-09-16 14:26:44
കാതോലിക്ക സഭ എന്നത് കത്തോലിക്ക സഭ എന്ന് തിരുത്തി വായിക്കുക. വായനക്കാരുടെ അറിവിലേക്ക് കുറെ പുതിയ പദങ്ങൾ. ക്രിസങ്കി = ക്രിസ്ത്യൻ സംഗ പരിവാർ, മുക്രി =മുൻ ക്രിസ്തിയാനി , വാസു = ഹിന്ദു യേശു - ചാണക്യൻ
പാലാ ബിഷപ്പ് പറഞ്ഞത് 2021-09-16 14:35:39
പാലാ ബിഷപ്പ് പറഞ്ഞത് ഒരു നിരീക്ഷണം: ക്രിസ്ത്യൻ പെൺകുട്ടികൾ ലവ് ജിഹാദിലും മരുന്ന് മാരിയേജിലും വീഴുന്നു എങ്കിൽ ഇവർ പഠിച്ച വേദപാഠം, കഴിച്ച കുർബാന, അപ്പനും അമ്മയും കുർബാന ചെല്ലിയ കത്തനാർ ഒക്കെ പരാജയപ്പെട്ടു എന്നതല്ലേ. അതുപോലെ യേശുവിനേക്കാൾ ശക്തി അല്ലാഹുവിനു എന്നും വരുന്നു. എന്നാൽ ബിഷപ്പ് പറഞ്ഞത് തള്ളിക്കളയരുത്. അതിൽ വസ്തുത ഉണ്ടോ എന്ന് സർക്കാർ അന്വേഷിക്കണം. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അതും തെളിയിക്കണം. - നാരദൻ
In His Mercy 2021-09-16 16:33:30
The Truth that The Church is ever in Spiritual warfare , there is need to form our values ,seeing the call to love and adore God as our great destiny in requitting The Love He pours into our lives in the manner He desires and wills for its great blessings all through . A culture immersed in the glorification of carnal passions and greed , denying the Spirit , the debt of the laity and families too , often unrepentant in many areas , thus having missed out on the compassion that is to have been taken in and given out , by claiming for us and for each other , every tear that Lord and His Mother sheds for every wound and failure of each of us , being the remedy for the lack of compassion in families , leading to the despair and bitterness in persons who go after the mirages .The 'lust jihad ' of marriages that give priority to money and fame - instead of the focus being on holiness - we too call with all - mercy , Lord and thank God for all our Spiritual Fathers too who too grieve over such with all .
Ninan Mathulla 2021-09-16 17:25:53
Please recognize the politics in each of us. What Bishop said is a big issue now. Looks like none of the channels care about what Sasikala teacher or Dr. Gopalakrishnan said. They are well known people. There was no channel discussion. Even now their videos against Christians are circulating in YouTube. Dr. Gopalakriswhnan asked to kill Christians. Bishop didn't say that much.
Former speaker 2021-09-16 19:11:40
Former Speaker Paul Ryan (R-Wis.) was reportedly caught off guard by Trump’s win against Democratic nominee Hillary Clinton in 2016. But, realizing that he was going to need to work with Trump, he started researching how to interact with someone “amoral and transactional.” He also did extensive research on how to deal with people with “narcissistic personality disorder,” according to a new book by journalists Bob Woodward and Robert Costa.
Mr Syro 2021-09-16 22:40:39
The Syro Malabar Church Synod is not obeying Pope Francis. They decide everything without discussing with priests and lay people.
Ninan Mathulla 2021-09-18 11:06:13
Sangh Parivar strategy is the same divide and rule strategy of British. They made Hindus and Muslims fight each other and when both thus became weak overpowered both. Same strategy we can see in Kerala in the love Jihad case. Channels are aggravating the situation through discussions and Sangh Parivar forces supporting Christian side. It is easy for them to overpower both when both get weakened by continuous fight. Beware!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക