Image

സല്യൂട്ട് വിവാദത്തിൽ സുരേഷ്​ ഗോപി എം.പിയെ ​ പിന്തുണച്ച്‌​ ഗണേഷ്​ കുമാര്‍ എം.എല്‍.എ

Published on 16 September, 2021
സല്യൂട്ട് വിവാദത്തിൽ സുരേഷ്​ ഗോപി എം.പിയെ ​ പിന്തുണച്ച്‌​  ഗണേഷ്​ കുമാര്‍ എം.എല്‍.എ
 സല്യൂട്ട്​ വിവാദത്തില്‍ സുരേഷ്​ ഗോപി എം.പിയെ പിന്തുണച്ച്‌​ ചലചിത്ര നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്​ കുമാര്‍.  സു​രേ​ഷ് ഗോ​പി​ക്ക് മാ​ത്രം സ​ല്യൂ​ട്ട് നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഗ​ണേ​ശ് കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു.

സു​രേ​ഷ് ഗോ​പി എ​ന്ന വ്യ​ക്തി​യേ​യ​ല്ല, ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്തെ ,വ്യ​ക്തി​യെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ല്യൂ​ട്ട് ചെ​യ്യ​ണം. അ​ത് മ​ര്യാ​ദ​യാ​ണ്. പ്രോ​ട്ടോ​ക്കോ​ള്‍ വി​ഷ​യ​മൊ​ക്കെ വാ​ദ​പ്ര​തി​വാ​ദ​ത്തി​നു വേ​ണ്ടി ഉ​ന്ന​യി​ക്കു​ന്ന​താ​ണെ​ന്നും ഗ​ണേ​ശ് പ​റ​ഞ്ഞു. സുരേഷ്​ ഗോപി സല്യൂട്ട്​ ചോദിച്ചുവാങ്ങേണ്ടിവന്നത്​ ഉദ്യോഗസ്​ഥന്‍റെ കുഴപ്പമാണെന്ന്​  പറഞ്ഞ ഗണേഷ്​ കുമാര്‍ ഉദ്യോഗസ്​ഥര്‍ ഈഗോ കൊണ്ടുനടക്കരുതെന്നും  മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു.

കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന ഒല്ലൂര്‍ എസ്.ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച ​സുരേഷ് ഗോപിയുടെ നടപടിയാണ്​ വിവാദമായത്​. 'ഞാന്‍ എംപിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു. 

ആദിവാസി മേഖലയിലെ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായിരുന്നു ബുധനാഴ്ച സുരേഷ് ഗോപി എത്തിയത്. അപ്പോഴാണ് വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ചത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്​തു.

പിന്നാലെ ഗ്രേഡ് എസ്.ഐ ആന്‍റണിയോട് സല്യൂട്ട് ചോദിച്ചുവാങ്ങിയതില്‍ വിശദീകരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക