Image

ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി

Published on 16 September, 2021
 ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല; മാര്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായി സുരേഷ് ഗോപി


പാലാ: ലവ് ജിഹാദ്, നാര്‍ക്കോ ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ് മാര്‍ േജാസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി നടന്‍ സുരേഷ് ഗോപി എം.പി. ബിഷപ് ഒരു വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ല. ഒരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല. ചില പ്രവര്‍ത്തികളെ പരാമര്‍ശിച്ചിട്ടുണ്ടാവും. ബിഷപുമായി വിവിധ സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതില്ല. നിങ്ങളെ അറിയിക്കേണ്ടതൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് കടുത്ത ഭാഷയിലാണ് പലപ്പോഴും സുരേഷ് ഗോപി സംസാരിച്ചത്.താന്‍ രാഷ്ട്രീയക്കാരനായല്ല, ഒരു എം.പി എന്ന നിലയ്ക്കാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. 

സല്യുട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സല്യൂട്ട് വിവാദമാക്കിയത് ആരാണ്. ആ പോലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ?  അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് അറിയിച്ചപ്പോള്‍, ആരുടെ അസോസിയേഷന്‍? ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാത്തിലുള്ളതല്ല. അത് അവരുടെ ക്ഷേമത്തിനുള്ളതാണ്. അതുവച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

സല്യുട്ട് പാടില്ലെന്ന് ആരാണ് പറഞ്ഞത്? പോലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ മുഴുവനൊരു സംവിധാനമുണ്ട്. നാട്ടുനടപ്പ് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷേ അതില്‍ ഒരു രാഷ്ട്രീയ വിവേചനം പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 

രാവിലെ 8.45 ഓടെയാണ് സുരേഷ് ഗോപി ബിഷപ് ഹൗസിലെത്തിയത്. ബിഷപ് ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. പി.കെ  കൃഷ്ണദാസ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നേരത്തെ ബിഷപിനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക