Image

ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

Published on 14 September, 2021
 ദുബായ് - അബുദാബി ബസ് സര്‍വീസ് പുനഃരാരംഭിച്ചു

ദുബായ് : അബുദാബിയിലേക്കുള്ള ബസ് സര്‍വീസ് പുനഃരാരംഭിച്ചു . 2020 ഏപ്രില്‍ മുതല്‍ നിര്‍ത്തിവച്ചിരുന്ന ഇ-101 എന്ന യാത്ര ബസാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.

ജബല്‍ അലിക്ക് അടുത്തുള്ള ഇബ്ന്‍ ബത്തൂത്തയില്‍ നിന്നും അബുദാബിയിലെ സെന്‍ട്രല്‍ ബസ് സ്‌റേഷനിലേക്കാണ് സര്‍വീസ് നടത്തുന്നത്. അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസിനൊപ്പം ഇ അല്ലെങ്കില്‍ സ്റ്റാര്‍ കാണിച്ചു വേണം യാത്രക്കാര്‍ അബുദാബിയിലേക്ക് പ്രവേശിക്കേണ്ടത്.


വാക്‌സിന്‍ സ്വീകരിക്കാത്ത യാത്രക്കാര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ഫലമാണ് അതിര്‍ത്തിയില്‍ കാണിക്കേണ്ടത്. ദുബായ് ആര്‍ടിഎയാണ് സര്‍വീസ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക