Image

സോളോ ലേഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് വിതരണം നടത്തി

ആര്യ കൃഷ്ണൻ Published on 12 September, 2021
സോളോ ലേഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ് വിതരണം നടത്തി
നാലാമത് സോളോ ലേഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ വിജയികൾക്കുള്ള അവാർഡ് വിതരണം നടന്നു . ഓരോ വർഷവും പുതിയ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തുവാനും അവരുടെ കലാ മേഖലയിൽ മുന്നോട്ടുള്ള പ്രയാണത്തിനു ഭാഗമാകുവാൻ സോളോ ലേഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് സാധിക്കാറുണ്ടെന്ന് ആര്യ ഇവന്റ് മീഡിയ എന്റർടൈൻമെന്റിന്റെ മാനേജിങ് പാർട്ണർ  ആര്യകൃഷ്ണൻ ആർ കെ അറിയിച്ചു . ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ് ഉദ്ഘാടനം  ചെയ്തു. ഫെസ്‌ക സിനിമ യൂണിയന്റെ സ്റ്റേറ്റ് പ്രസിഡന്റ് രാജീവ് സൂര്യൻ , വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു. ലോക റെക്കോർഡ് ജേതാവും മോട്ടിവേഷണൽ സ്‌പീക്കറുമായ  രാജേഷ് മഹേശ്വറിനെ ചടങ്ങിൽ ആദരിച്ചു


 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക