Image

ഇന്ത്യാ ഹൗസില്‍ മാവിന്‍ തൈ നട്ട് അംബാസിഡര്‍ സിബി ജോര്‍ജ്

Published on 16 August, 2021
 ഇന്ത്യാ ഹൗസില്‍ മാവിന്‍ തൈ നട്ട് അംബാസിഡര്‍ സിബി ജോര്‍ജ്

കുവൈറ്റ് സിറ്റി : സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഹൗസില്‍ അംബാസിഡര്‍ സിബി ജോര്‍ജ് മാവിന്‍ തൈ നട്ടു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പരിസ്ഥിതിയുടെ പ്രാധാന്യം എടുത്തു പറയുന്നതായും സിബി ജോര്‍ജ്ജ് പറഞ്ഞു.

ഭാവിതലമുറയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് മുക്തമാക്കാന്‍ ഇന്നത്തെ തലമുറയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും അവരാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും അംബാസിഡര്‍ ഓര്‍മ്മപ്പെടുത്തി.

ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനവും ഇന്ത്യ കുവൈറ്റ് നയതന്ത്രബന്ധത്തിന്റെ അറുപതാം വാര്‍ഷികവും പ്രമാണിച്ച് വ്യത്യസ്തമായ വിവിധ പരിപാടികളാണ് എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ ചിത്രങ്ങള്‍ ദൃശ്യവല്‍ക്കരിച്ചു കെജിഎല്‍ കന്പനിയുടെ നുറോളം ബസുകളാണ് കുവൈറ്റ് റോഡുകളില്‍ വര്‍ണം വിതറുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് കഥ പറയുന്ന പരസ്യം പതിച്ച ബസുകള്‍ മൂന്നാഴ്ചയോളം വിവിധ റൂട്ടുകളിലുണ്ടാവും. കാന്പയിനിന്റെ ഭാഗമായി എംബസി അങ്കണത്തില്‍ ആസാദി കാ അമൃത് മഹോത്സവ് എന്ന തലക്കെട്ടില്‍ ഫോട്ടോ ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക