Image

അയര്‍ലന്‍ഡില്‍ പിതൃവേദി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍വന്നു

Published on 16 August, 2021
 അയര്‍ലന്‍ഡില്‍ പിതൃവേദി നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍വന്നു

ഡബ്ലിന്‍ : ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും അധിഷ്ഠിതമായ ധാര്‍മിക ജീവിതത്തിലൂടെ, ആത്മീയ വ്യക്തിത്വമുള്ള കുടുംബജീവിതമാണ് പിതൃവേദിയുടെ ലക്ഷ്യമെന്ന് അയര്‍ലന്‍ഡ് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറന്പില്‍ അഭിപ്രായപ്പെട്ടു. അയര്‍ലന്‍ഡ് സീറോ മലബാര്‍ സഭയിലെ പിതൃവേദിയുടെ പാരിഷ്, റീജിയണല്‍ ഭാരവാഹികളുടെ സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. അയര്‍ലന്‍ഡിലെ പിതൃവേദിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുവാന്‍ എല്ലാ കുര്‍ബാന സെന്ററുകളിലും യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലന്‍ഡ് സീറോ മലബാര്‍ ഫാമിലി അപ്പസ്‌തൊലേറ്റ് സെക്രട്ടറി അല്‍ഫോന്‍സ ബിനു ആമുഖപ്രസംഗം നടത്തി. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


ഭാരവാഹികളായി തോംസണ്‍ തോമസ് (പ്രസിഡന്റ്), രാജു കുന്നക്കാട്ട്(വൈസ് പ്രസിഡന്റ്), ഫ്രാന്‍സീസ് ജോസഫ് (സെക്രട്ടറി), റോജി സെബാസ്റ്റ്യന്‍(ജോയിന്റ് സെക്രട്ടറി), ബിനു തോമസ്(ട്രഷ്രറര്‍), ജിയോ ജോസ്(എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും വടക്കന്‍ അയര്‍ലന്‍ഡുമാണ് നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തന പരിധിയിലുള്ളത്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക