Image

യൂറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസിനായി ഒരുങ്ങുന്നു

Published on 11 August, 2021
 യൂറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസിനായി ഒരുങ്ങുന്നു



ബെര്‍ലിന്‍: യൂറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ ഓഗസ്റ്റ് 12,13,14 എന്നീ തീയതികളില്‍ 4 വയസുമുതല്‍ 17 വരെയുള്ള കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍(JSVBS) നടത്തുന്നു. ഓണ്‍ലൈന്‍ വഴിയും സംബന്ധിക്കുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കും.

ദൈവവചനങ്ങളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ലാസുകളിലൂടെയും ആക്ഷന്‍ സോംഗുകളിലൂടെയും മറ്റും നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ററര്‍ ചെയുവാനായി താഴെ കാണുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയുക.
Regitsration Form Vacation Bible School 2021


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക