FILM NEWS

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും'ഈശോ'എന്ന സിനിമയില്‍ ഇല്ലന്ന് തിരക്കഥാകൃത്ത്

Published

on

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാട്.

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ഈശോ എന്ന സിനിമയില്‍ ഇല്ലെന്ന് അദ്ദേഹം പറയുന്നു. ഒരു മഹാമാരിയെ നേരിടുമ്ബോള്‍ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പ്രബുദ്ധകേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും സുനീഷ് തെന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സുനീഷ് വാരനാടിന്റെ വാക്കുകള്‍:

മനുഷ്യത്ത്വത്തിന്റേയും ,മതസൗഹാര്‍ദ്ദത്തിന്റേയും ഉദാത്തമാതൃകകള്‍ തീര്‍ത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്ബോള്‍ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പ്രബുദ്ധകേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം.ഞാന്‍ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിര്‍ഷിക്ക സംവിധാനം ചെയ്ത 'ഈശോ' എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങള്‍ക്കുള്ള പ്രതികരണമാണീ പോസ്റ്റ്.

ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകന്‍ നാദിര്‍ഷിക്കയ്ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നല്‍കുന്നു. പിന്നെന്ത് കൊണ്ടാണീ പേര് സിനിമയ്ക്ക് വന്നത് എന്നത് സിനിമ കണ്ടു കഴിയുമ്ബോള്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ. കസന്‍ദ്‌സാക്കിസിന്റെ നോവലിനേയും സ്‌കോര്‍സെസെയുടെ സിനിമയേയും, ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകത്തേയും അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയം.അന്നൗണ്‍സ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്നം മനസ്സിലാകുന്നില്ല.അപ്പോള്‍ പ്രശ്നം മറ്റ് ചില പേരുകളായിരിക്കാം. മനുഷ്യന്റെ പിഴവുകള്‍ക്ക് ദൈവത്തെ പ്രതി ചേര്‍ക്കാനാവില്ലല്ലോ?. ദൈവത്തെ മനസ്സിലാക്കാത്തതിന് വേണമെങ്കില്‍ മനുഷ്യനോട് സഹതപിക്കാനേ കഴിയൂ.

ബൈബിളിന്റെ അന്ത:സത്തയുടെ ആഴങ്ങള്‍ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വാക്യത്തില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ. നിന്റെ തെറ്റുകള്‍ നിനക്ക് പൊറുത്തുതരും പോലെ അപരന്റെ തെറ്റുകള്‍ക്ക് നീ പൊറുത്തു കൊടുക്കുക എന്നും, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമൊക്കെയുള്ള വലിയ വചനങ്ങള്‍ അവിടെ നിന്നും ഓരോ മനുഷ്യനും കണ്ടെടുക്കാനാവും.

അയല്‍ക്കാരന്‍ ഹിന്ദുവോ, മുസ്‌ളീമോ എന്ന് നോക്കി സ്‌നേഹിക്കാനല്ല, അയല്‍ക്കാരനെ സ്‌നേഹിക്കൂ എന്നാണ് വചനം. അതുകൊണ്ട് തന്നെ ദൈവവചനത്തിന്റെ വിശാലാര്‍ത്ഥത്തില്‍ നിന്ന് വഴുതിപ്പോയി കാര്യങ്ങളെ കാണേണ്ട കാര്യമില്ലല്ലോ? നമുക്കീ മഹാമാരിക്കാലത്ത് പരസ്പരം സ്നേഹിക്കാനും, സഹകരിക്കാനും, ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ചീ മഹാമാരിയെ നേരിടാനും ശ്രമിക്കാം.കോവിഡിന് ഈ വക വ്യത്യാസമൊന്നുമില്ലല്ലോ?

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അവസാനമായി വിശ്വംഭരനെ കണ്ടശേഷം മമ്മുക്ക ഒറ്റയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞു, ശബ്ദം ഇടറി..

തലൈവി സ്റ്റൈലില്‍ താരമായി പ്രയാഗ; സൈമ വേദിയില്‍ വേറിട്ട ലുക്കുമായി പ്രയാഗ മാര്‍ട്ടിന്‍

ഹാപ്പി ബര്‍ത്ത്ഡേ, ഐ ലവ് യു;, കാവ്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്

അശ്ലീല വീഡിയോ നിര്‍മാണം; രാജ് കുന്ദ്രയ്ക്ക് ജാമ്യം

ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’

മുടി നീട്ടിവളര്‍ത്തി പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം 'സണ്ണി' ട്രെയ്‍ലര്‍ പുറത്തിറങ്ങി

നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡില്‍ പ്രതികരണവുമായി സോനു സൂദ്‌

ബിഗ് ബോസ് വിജയിയുമായി മേഘ്നാ രാജിന്റെ രണ്ടാം വിവാഹമെന്ന് പ്രചാരണം, പൊട്ടിത്തെറിച്ച്‌ പ്രധാം

ടി പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' സിനിമയാകുന്നു

'ഉറുമ്ബുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്

രമേഷ് പിഷാരടിയുടെ 'നോ വേ ഔട്ട്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്‌തു

'ഭ്രമം' ആമസോണ്‍ പ്രൈമിലൂടെ; റിലീസ് തിയതി പ്രഖ്യാപിച്ചു

'ബ്രോ ഡാഡി'യിലെ പുതിയ ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍

'പിപ്പലാന്ത്രി', നീസ്‍ട്രീമില്‍ പ്രദര്‍ശനത്തിനെത്തി

'പുഴു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? പൊട്ടിത്തെറിച്ച് രമേശ് വലിയശാലയുടെ മകള്‍

ഷാറൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം

'ആടുജീവിതം' ഷൂട്ട് തുടങ്ങുന്നു, കഥാപാത്രമായി മാറാന്‍ പൃഥ്വിരാജ്

'തലൈവി'യിലെ ഹിറ്റ് ഗാനത്തിന്‍റെ വീഡിയോ പുറത്ത്

'ആലീസ് ഇന്‍ പാഞ്ചാലി നാട്' സൈന പ്ലേ ഒടിടിയില്‍ റിലീസ് ചെയ്തു

ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെയായെന്ന് സന്തോഷ് പണ്ഡിറ്റ്

കരുത്തുറ്റ സ്ത്രീയായത് എങ്ങനെ?; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

സലിം കുമാര്‍ എന്ന നടന്‍ എംഎല്‍എ ആകേണ്ട ആവശ്യം തത്കാലം കേരളത്തിനില്ല

ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം

കാലിലെ മസില്‍ പെരുപ്പിച്ച്‌ മോഹന്‍ലാല്‍

നയന്‍താരയുടെ അമ്മയ്‌ക്ക്‌ പിറന്നാള്‍ ആശംസകളറിയിച്ച്‌ വിഘ്‌നേഷ്‌ ശിവന്‍

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക

View More