Image

തരിശ് (കവിത: സന്ധ്യ എം)

Published on 02 August, 2021
തരിശ് (കവിത: സന്ധ്യ എം)
ഭയം ഉള്ളിൽ നാട്ടും മനസ്സിൻ ഉള്ളിൽ സ്നേഹത്തിൻ നിലയ്ക്കാത്ത ഉറവ ഇല്ല

തരിശ് ഭൂമി നനയാൻ ഇഷ്ടമില്ലാത്തിടം
അവിടെ നിന്ന് സ്നേഹ ശൂന്യത അല്ലാതേ

മറ്റൊന്നും പുറതേയ്ക്ക് ഒഴുകി വരില്ല.
അത് മാത്രമല്ലോ നിറഞ്ഞിരിക്കുന്നത്

മാറ്റം വരും എന്നത് വെറും  തോന്നൽ മാത്രം
ആ മനസ്സിൽ നിന്നുമാത്രം സ്നേഹിക്കപ്പെടണം

എന്ന് വാശി പിടിക്കും മനസ്സിൻ തോന്നൽ
ഇല്ലാത്തതൊന്നിനെ തേടുന്നത് വിഡ്ഢിത്തം

പല ഘടകങ്ങൾ ചേർന്നതാണ് ആ തരിശ് സ്നേഹ മഴയ്ക്ക് താഴെ മറ തീർത്തിരിക്കുന്നു

ഒരിക്കലും അവിടെ ഒരു തുള്ളി സ്നേഹം
വീണ് നനപടരില്ല നനയില്ലാതേ വിണ്ടുകീറും

വേദന തൊട്ട് നിൽക്കുന്ന മനസ്സിലേയ്ക്
നിർത്താതേ ചൊരിയും താങ്ങില്ല തളരും.

ആരോ ഒരാൾ നാട്ടിപോയ മറ മാറ്റൽ ശ്രമം
മറ്റൊരു ജന്മത്തിന് വേദന മാത്രമാണ് ഫലം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക