Image

ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്

Published on 01 August, 2021
ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്

ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്ബുക്ക് പേജ് തിരികെ കിട്ടിയെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടത്. പേജിലെ പ്രൊഫൈല്‍ ചിത്രം മാറ്റുകയും അടിക്കടി പോസ്റ്റുകള്‍ പങ്കുവെക്കുകയും ചെയ്തതോടെ ഇക്കാര്യം മനസ്സിലാകുക ആയിരുന്നു.'ഒരു ഭീകര ഹാക്കിങ്ങിന് ശേഷം വീണ്ടും എന്റെ എഫ്ബി പേജ് തിരിച്ചെത്തിയിരിക്കുകയാണ്. സംഭവം എന്നെ നേരത്തെ തന്നെ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടുന്നതില്‍ സഹായിച്ച എഫ്ബി ടീമിനും നന്ദി അറിയിക്കുന്നു', എന്ന് മുരളി ഗോപി കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക