Image

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

Published on 31 July, 2021
നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും; രഞ്ജനി ഹരിദാസ്

നായകളെ കൊന്ന സംഭവത്തില്‍ നഗരസഭ അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചതല്ലാതെ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ഇട്ടിട്ടില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. പലരും ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. താനായിട്ട് ആരുടെയും ഫോട്ടോ ഇട്ടിട്ടില്ല. നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്. ഇനി ആയാലും പ്രതികരിക്കും. ഇങ്ങനെ ഒരു പരാതി കൊടുത്ത വിവരം പോലും മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ നിയമപരമായ വഴിയിലൂടെ പോകുമെന്നും രഞ്ജിനി പറഞ്ഞു.

പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തിനു കേസെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ ഈ വിഭാഗത്തില്‍ വരുന്ന ആളാണെന്ന് അറിയുന്നതു പോലും പരാതി കൊടുത്ത ശേഷമാണ്. എന്തു കൊണ്ടാണ് ഇത്തരത്തില്‍ ബന്ധമില്ലാത്ത പരാതി കൊടുത്തത് എന്നറിയില്ല. പൊലീസെടുത്ത കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇവര്‍ക്കെതിരെയാണ് മൊഴി നല്‍കിയിരിക്കുന്നത്. അതില്‍ നിന്നു ശ്രദ്ധ തിരിക്കാനാകും തന്നെ പോലെയുള്ളവര്‍ക്കെതിരെയുള്ള പരാതി എന്നാണ് കരുതുന്നത്.

മറ്റാവശ്യങ്ങള്‍ക്കുള്ള ഫണ്ടെടുത്ത് മൃഗങ്ങളെ കൊല്ലാന്‍ ആളെ കൊണ്ടു വരുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മാത്രമല്ല, ജോലിയില്‍ ഇത്ര ഉത്തരവാദിത്തമില്ലാതെ ആരും ചെയ്യാനും പാടില്ല. തെറ്റായ കാര്യം ചെയ്യുമ്പോള്‍ പ്രതികരിക്കും. ഇവര്‍ക്കെതിരെ പ്രതികരിച്ചവരെ നോക്കി പരാതി നല്‍കുകയായിരുന്നു എന്നാണ് മനസ്സിലായതെന്നും രഞ്ജിനി ഒരു മാധ്യമതത്തോട് പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക