Image

കുവൈറ്റ് വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിദിന ശേഷി വര്‍ധിപ്പിക്കാന്‍ ആലോചന

Published on 31 July, 2021
 കുവൈറ്റ് വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിദിന ശേഷി വര്‍ധിപ്പിക്കാന്‍ ആലോചന


കുവൈറ്റ് സിറ്റി : ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കാനിരിക്കെ വിമാനത്താവളത്തിലെ യാത്രക്കാരുടെ പ്രതിദിന ശേഷി പതിനായിരമായി വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.

വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളെ ഏകോപിച്ചു കൊണ്ടാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതോടൊപ്പം യാത്രക്കാരുടെ സുഗമമായ യാത്രാ സൗകര്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയാണ് വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ ശേഷി 10000 ആയി ഉയര്‍ത്തുന്നതെന്ന് സൂചന. അതിനിടെ അനിയന്ത്രിതമായി ടിക്കറ്റ് നിരക്ക് ഉയരുന്നത് തടയുന്നതിനായി യാത്രാ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക