Image

മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു

Published on 31 July, 2021
മുരളി ഗോപിയുടെ ഫേസ്​ബുക്ക്​ അക്കൗണ്ട്​ ഹാക്ക്​ ചെയ്യപ്പെട്ടു
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട്​ ഹാക്ക് ചെയ്യപ്പെട്ടു. അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ സ്​ക്രീന്‍ഷോട്ട്​ പങ്കുവെച്ചുകൊണ്ട്​ ഇക്കാര്യം അറിയിച്ചത്. നട​െന്‍റ പിതാവ് ഭരത്​ ഗോപിയുടെ ചിത്രം​ ഹാക്കര്‍മാര്‍ ഫേസ്ബുക്ക്​ പ്രൊഫൈല്‍ ഫോട്ടോ ആയി ഇടുകയും ചെയ്​തിട്ടുണ്ട്​. വിചിത്രമായ ചില പോസ്റ്റുകളും അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്​.

15 ലക്ഷം പേര്‍ പിന്തുടരുന്ന വെരിഫൈഡ്​ പേജില്‍ നിന്ന്​ നാല് ലക്ഷം ഫോളോവര്‍മാരെ മുരളി ഗോപിക്ക്​ നഷ്ടമായി. ആറ് മാസങ്ങള്‍ മുമ്ബ്​ വരെയുള്ള പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്​തു. പേജിലേക്ക് ഫിലിപൈന്‍സില്‍ നിന്നാണ്​ ആക്രമണം നടന്നതെന്ന്​ കരുതപ്പെടുന്നു. സന്ദേശം വായിച്ചവര്‍ ഹാക്കറുടെ പോസ്റ്റുകള്‍ക്ക് കീഴെ കമന്‍റുകളുമായി എത്തുന്നുണ്ട്. അടുത്തിടെ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോ​െന്‍റ പേജും ഹാക്ക്​ ചെയ്യപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക