Image

തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌ ധര്‍മജന്‍

Published on 31 July, 2021
തെരഞ്ഞെടുപ്പ് സമയത്ത് ചെയ്യാന്‍ പോയ സിനിമയെക്കുറിച്ച്‌  ധര്‍മജന്‍
ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്‍ ദേവിനോട് വലിയ പരാജയം ഏറ്റുവാങ്ങിയ നടന്‍ ധര്‍മജന്‍ ബൊള്‍ഗാട്ടി ഇലക്ഷന്‍ റിസള്‍ട്ട് വന്ന ദിനം താന്‍ നേപ്പാളില്‍ ചെയ്തു കൊണ്ടിരുന്ന സിനിമ ഏതാണെന്ന് ഒരു പ്രമുഖ അഭിമുഖ പരിപാടിയില്‍ തുറന്നു പങ്കുവയ്ക്കുകയാണ്. 

ജയിച്ചാല്‍ ചെറിയ ജയം, തോറ്റാല്‍ ചെറിയ തോല്‍വി അങ്ങനെയായിരുന്നു തന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നും ഇത്രയും വലിയ തോല്‍വി തീരെ പ്രതീക്ഷിച്ചില്ലെന്നും ധര്‍മജന്‍ പറയുന്നു.

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് നേപ്പാളിലേക്ക് പോകേണ്ടി വന്നു. ഒരു പുതിയ സിനിമയ്ക്ക് വേണ്ടിയാണ്. ഷാഫിയുടെ അസോസിയേറ്റ് ആദ്യമായി സംവിധാനം ചെയ്യുന്ന 'തിരുമാലി' എന്ന സിനിമയില്‍ അഭിനയിക്കാനാണ് ഞാന്‍ പോയത്. ഇലക്ഷന്റെ റിസള്‍ട്ടിന് മുന്‍പ് എത്താമെന്ന് കരുതി സാധിച്ചില്ല. ബിബിന്‍ ജോര്‍ജ്ജ് അഭിനയിക്കുന്ന സിനിമയാണ്. പുതിയ സംവിധായകന്റെ പ്രതീക്ഷയാണ്. തീര്‍ക്കാതെ വരാന്‍ കഴിയില്ല.

ഞാന്‍ ഇത്രയും വലിയ തോല്‍വി ബാലുശ്ശേരിയില്‍ ഏറ്റ്വാങ്ങുമെന്നു കരുതിയില്ല. ജയിച്ചാല്‍ കുറച്ചു വോട്ടിനു ജയിക്കും, തോറ്റാലും അത് പോലെ. അങ്ങനെയായിരുന്നു മനസ്സില്‍. തോല്‍വി അറിഞ്ഞ ശേഷം പിഷാരടി വിളിച്ചിട്ട് പറഞ്ഞത് ഡാ ഉമ്മന്‍ ചാണ്ടി സാറിനു വരെ ഭൂരിപക്ഷം കുറഞ്ഞു അപ്പോള്‍ നീ വിഷമിക്കേണ്ടല്ലോ എന്നാണ്'.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക