Image

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍

ജോബിന്‍സ് തോമസ് Published on 31 July, 2021
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിനെ സ്വാധീനിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. താന്‍ മുമ്പും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഇപ്പോളും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കസ്റ്റംസിനെ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെതിരെ ഉപയോഗിച്ചു എന്ന ആരോപണം അദ്ദേഹം തള്ളി. അത്തരം ശ്രമങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും കസ്റ്റംസ് അതിന് വഴങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ആക്രമണങ്ങളില്‍ പോലീസ് വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നും സുമിത് കുമാര്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫീസിന് തന്റെമേല്‍ അധികാരമില്ലെന്നും ആര്‍ക്കും തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറി പോകുന്നതിന് മുന്നോടിയായിട്ടായിരുന്നു മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക