Image

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍

Published on 30 July, 2021
പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ കാളിദാസന്‍ നായകനാകും ; നായിക സര്‍പ്പട്ടൈയിലെ ദുസാര വിജയന്‍


സര്‍പ്പട്ടൈ പരമ്പരൈ വന്‍ വിജയം നേടിയ ആമസോണ്‍ പ്രൈമില്‍ കുതിക്കുമ്പോള്‍ സംവിധായകന്‍ പാ രഞ്ജിത്തിന്റെ അടുത്ത സിനിമയില്‍ ആരായിരിക്കും നായകന്‍ എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകര്‍. പാ രഞ്ജത്തിന്റെ അടുത്ത സിനിമയായ നച്ചത്തിരം നഗര്‍ഗിറതു എന്ന സിനിമയില്‍ നമ്മുടെ ജയറാമിന്റെ മകന്‍ കാളിദാസനായിരിക്കും നായകനെന്നാണ് പുറത്തു  വരുന്ന വിവരം.

അടുത്തിടെ പുറത്തുവന്ന നെറ്റ്ഫ്ളിക്സിലെ ആന്തോളജിയായ പാവ കഥൈകളിലെ ഒരു സിനിമായായ തങ്കത്തില്‍ കാളിദാസന്റെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. ഭിന്നലിംഗക്കാരിയായി ഞെട്ടിച്ച കാളിദാസന് തമിഴില്‍ കൈ നിറയെ ചിത്രമാണ്. ലോകേഷ് കനകരാജിന്റെ  പുതിയ സിനിമ വിക്രത്തില്‍ കമലിന്റെ മകനായി അഭിനയിക്കുന്ന കാളിദാസ് ഈ സിനിമയില്‍ ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കും ഒപ്പമാണ് സ്‌ക്രീന്‍ പങ്കിടാനൊരുങ്ങുന്നത്. പാ രഞ്ജിത്ത് കാളിദാസനെ നായകനാക്കുമ്പോള്‍ നായികയായി സര്‍പ്പട്ടൈ പരമ്പരൈയിലെ നായിക ദുസാരാ വിജയനായിരിക്കുമെന്നുമാണ് വിവരം.

സര്‍പ്പട്ടൈ പരമ്പരൈയില്‍ മാരിയമ്മയായി മികച്ച പ്രകടനമാണ് ദുസാര നടത്തിയത്. നച്ചത്തിരം നഗരഗിറത് സിനിമയുമായി ബന്ധപ്പെട്ട് മറ്റ് താരങ്ങളുടെ വിവിരം പാ രഞ്ജിത്ത് ഉടന്‍  പുറത്തുവിടും. വടക്കന്‍ മദിരാശിയിലെ 1970 കളിലെ ബോക്സിംഗ് ജീവിതം പറഞ്ഞ സര്‍പ്പട്ടെ പരമ്പരൈ പ്രൈം വീഡിയോയില്‍ വലിയ വിജയമാണ് നേടുന്നത്. സിനിമയെക്കുറിച്ചും സിനിമയിലെ താരങ്ങളെക്കുറിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക