Image

ഞാന്‍ കൊടുങ്കാറ്റുകളെ ഭയപ്പെടുന്നില്ല'; കാന്‍സറിനെ കരുത്തോടെ നേരിടാനൊരുങ്ങി നടി ശിവാനി

Published on 30 July, 2021
ഞാന്‍ കൊടുങ്കാറ്റുകളെ ഭയപ്പെടുന്നില്ല'; കാന്‍സറിനെ കരുത്തോടെ നേരിടാനൊരുങ്ങി നടി ശിവാനി

കാന്‍സറിനോട് പോരാടുകയാണ് നടി ശിവാനി ഭായ്. താന്‍ കാന്‍സര്‍ ബാധിതയായ വിവരം ശിവാനി ഭായ് കഴിഞ്ഞ മാസമാണ് ആരാധകരെ അറിയിക്കുന്നത്. തന്റെ പോരാട്ടവീര്യം വ്യക്തമാക്കി ശിവാനി പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.  

ഞാന്‍ കൊടുങ്കാറ്റുകളെ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്. കാന്‍സര്‍ അതിന്റെ പോരാട്ടം ആരംഭിച്ചു,  ഞാന്‍ അതിനെ ഇല്ലാതാക്കും  എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. കോവിഡ് വന്നു പോയതിന് പിന്നാലെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശിവാനി ബയോപ്‌സി ചെയ്യാന്‍ തീരുമാനിച്ചത്.

 കാന്‍സര്‍ എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു... അതെനിക്കും ഇപ്പോള്‍ വന്നിരിക്കുന്നു ..  കാന്‍സര്‍ ഉണ്ടെന്ന് അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂര്‍ ഞെട്ടലിനെ അതിജീവിച്ചു, പിന്നീട് അത് നേരിട്ട് തുടങ്ങി... എന്റെ രണ്ടാമത്തെ കീമോ ആണ് ഇത്...ഇനി ആറ് എണ്ണം കൂടി ബാക്കിയുണ്ട് - എന്നാണ് താരം കുറിച്ചത്.

യുഎസ്എ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബിസിനസ് ഹെഡാണ് ശിവാനി. മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി നിരവധി  മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.ഐപിഎല്‍ താരം പ്രശാന്ത് പരമേശ്വരന്‍ ആണ് ശിവാനിയുടെ ഭര്‍ത്താവ്. 
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക