Image

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും

Published on 30 July, 2021
'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കില്‍ നിത്യ മേനോനും
അയ്യപ്പനും കോശിയുടെ തെലുഗ് റീമേക്കില്‍ പവന്‍ കല്യാണും റാണ ദഗുബാട്ടിയും ആണ് പ്രധാന താരങ്ങളായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിച്ചെങ്കിലും കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന താരമായി നിത്യ മേനോന്‍ എത്തി. ഇതറിയിച്ചുകൊണ്ടുള്ള ഒരു അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക.

ചിത്രത്തില്‍ അയ്യനെ പവന്‍ കല്യാണ്‍ അവതരിപ്പിക്കുമ്ബോള്‍ കോശിയായിട്ടാണ് റാണാ എത്തുന്നത്. നേരത്തെ സിനിയുടേ ഒരു ലൊക്കേഷന്‍ വീഡിയോയും, നായക കഥാപാത്രത്തിന്‍റെ പേരും ഗെറ്റപ്പും പുറത്തുവിട്ടു. മലയാളത്തില്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപത്രം തെലുങ്കില്‍ എത്തുമ്ബോള്‍ ‘ഭീംല നായക് എന്നാണ്. 

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. മലയാളത്തില്‍ ചിത്രം വലിയ വിജയം ആയിരുന്നു .സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക