Image

സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

Published on 30 July, 2021
സംവിധായകന്‍ നിതിന്‍ ലൂക്കോസിന്റെ ചിത്രം ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍
പുനേ ഫിലിം ഇന്‍സ്റ്റിട്യൂട്ട് പൂര്‍വ്വ വിദ്യാര്‍ത്ഥിയും, സൗണ്ട് ഡിസൈനറുമായ നിതിന്‍ ലൂക്കോസിന്റെ ആദ്യ സംവിധാനം പക (റിവര്‍ ഒഫ് ബ്ലഡ്) നാല്‍പ്പത്താറാമത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡിസ്കവറി വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് പ്രിമിയറാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 

നവാഗത സംവിധായകരുടെയും മറ്റുള്ള സംവിധായകരുടെ രണ്ടാമത്തെ ചിത്രവുമാണ് ഡിസ്കവറി സെക്ഷനില്‍ പ്രദര്‍ശിപ്പിക്കുക. സൗണ്ട് ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന നിതിന്‍ ഒട്ടേറെ ചിത്രങ്ങളുടെ നിര്‍മാണത്തില്‍ ഭാഗമായിട്ടുണ്ട്.

വയനാടിന്റെ കുടിയേറ്റ ചരിത്രവും, കാലങ്ങള്‍ പഴക്കമുള്ള പകയുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. വയനാട് തന്നെയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതും. പുനേ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ പഠനത്തിനു ശേഷം ഹോളിവുഡിലടക്കം 25നു മേലെ ചിത്രങ്ങളില്‍ നിതിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ജന്മസ്ഥലമായ വയനാടിന്റെ ചരിത്രം ഉറങ്ങുന്ന ഒരു സ്വപ്നമായിരുന്നു എന്ന് നിതിന്‍ പറയുന്നു. ഒരപ്പ് എന്ന വയനാടന്‍ ഉള്‍ ഗ്രാമത്തില്‍ വച്ച്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയ പക ഇന്നെത്തി നില്‍ക്കുന്നത് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ്.

അനുരാഗ് കശ്യപും രാജ് രചകൊണ്ടയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക