Image

'ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം': അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സില്‍ പരാതി

Published on 30 July, 2021
'ഭ്രൂണം ഭക്ഷിക്കുന്ന ദൃശ്യം നീക്കം ചെയ്യണം': അനുരാഗ് കശ്യപിന്റെ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്‌സില്‍ പരാതി
മുംബൈ: അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്‌ക്ക് പരാതി. ഗര്‍ഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

'ചിത്രത്തിന്റെ കഥക്ക് ഈ സീന്‍ ആവശ്യമില്ല. നിര്‍മ്മാതാക്കള്‍ അത്തരമൊരു സീന്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗര്‍ഭം അലസിയതിന്റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കണം', എന്നാണ് പരാതിയില്‍ പറയുന്നത്.

പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ ഐടി നിയമത്തിലെ മാര്‍ഗനിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നെറ്റ്ഫ്ലിക്‌സിന്റെ പരാതി പരിഹാര ഓഫീസര്‍ രംഗം പരിശോധിക്കുകയാണ്.

പരാതി ലഭിച്ച ഉടന്‍ തന്നെ അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരണവുമായി എത്തിയിരുന്നു. 'തുടങ്ങിക്കഴിഞ്ഞു. നെറ്റ്ഫ്‌ലിക്‌സില്‍ ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ ഒരു പരാതി ലഭിച്ചു.. ഇത് അവസാനമായിരിക്കും' എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചത്. എന്നാല്‍ പിന്നീട് സ്റ്റോറി പിന്‍വലിക്കുകയായിരുന്നു.

നാല് ഹൊറര്‍ ചിത്രങ്ങളാണ് ഗോസ്റ്റ് സ്‌റ്റോറീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക