Image

അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 30 July, 2021
അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)
പേരക്കുട്ടികൾ വളർന്നു വരുന്ന സമയം അവർക്കായി ഉറക്ക സമയ കഥകൾ ബുക്കുകളിൽ നിന്നും വായിച്ചു കൊടുക്കുന്നതിനു പകരം ഞാൻ തന്നെ ഓരോ കഥകൾ മെനഞ്ഞെടുക്കുവാൻ തുടങ്ങി. അത് കുട്ടികൾക്കു ഇഷ്ടമായി. വീണ്ടും ആവർത്തിക്കണമെന്നുള്ള അഭ്യര്‍ത്ഥന തുടങ്ങി. അങ്ങിനെ ഒരു പതിനഞ്ചിലേറെ കഥകൾ എഴുതപ്പെട്ടു. എല്ലാം ഇംഗ്ലീഷിലാണ് എഴുതിയത് .

അപ്പോൾ കോവിഡ് സമയം മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയം. എങ്ങും പോകാതെ വീട്ടിൽ ഇരിക്കുന്നു. സമയം പോകുന്നതിന് , ഈ കഥകൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരണ യോഗ്യമാക്കണമെന്ന് തോന്നി. അതിനായി എൻറ്റെ മകളും സഹായിച്ചു. അങ്ങിനെ "സ്റ്റോറീസ് അപ്പ ടോൾഡ്" എന്നപേരിൽ കഴിഞ്ഞ സെപ്റ്റംബർ മാസം പുസ്തകമിറക്കി. ഇപ്പോൾ ആ കഥകളെല്ലാം മലയാളത്തിലേയ്ക് പരിഭാഷപ്പെടുത്തുന്നു. വായനക്കാർക്ക് നന്ദി.
-------------------
പണ്ടു പണ്ട് ഒരു മഹാ വനത്തിനു സമീപo ഒരു ചെറിയ ഗ്രാമത്തില്‍ ഒരപ്പനും രണ്ടു മക്കളും ജീവിച്ചിരുന്നു.ഈ ഗ്രാമത്തില്‍ ഏറിയാല്‍ പത്തു കുടിലുകള്‍ കാണും. എല്ലാ ദിനവും രാവിലെ എന്തെങ്കിലും പ്രഭാത ഭക്ഷണം  കഴിച്ചശേഷം ഈ അപ്പനും മക്കളും ഒരു കോടാലിയും സഞ്ചിയുമായി കാട്ടിനുള്ളിലേയ്ക്ക് പോകും.

 രാത്രി ഭക്ഷണത്തിന് എന്തെങ്കിലും ശേഖരിക്കുക കൂടാതെ അടുപ്പില്‍ തീ കത്തിക്കുന്നതിനുള്ള വിറകും. ഇവര്‍ കൊണ്ടുവരുന്ന വിറക് അയല്‍വക്കകാരുമായും പങ്കുവയ്ച്ചിരുന്നു.

പതിവുപോലെ അന്നും അവര്‍ കാട്ടിനുള്ളില്‍ പ്രവേശിച്ചു,  ആവശ്യമുള്ള വിറക് ശേഖരിച്ചു കെട്ടുകളാക്കി തലയില്‍ താങ്ങി തിരികെ വീട്ടിലേയ്ക്ക് നടക്കുവാന്‍ തുടങ്ങി. കുറച്ചു നടന്നു കഴിഞ്ഞപ്പോള്‍ അവര്‍ക്ക് പുറകില്‍ ഒരു ശബ്ദംകേട്ടതായി,  ആരോ കരികിലയില്‍ ചവുട്ടുന്നതായിരുന്നു. അപ്പന് കേട്ടപ്പളേ മനസിലായി ഒരു കടുവയുടേത് എന്ന്. 

അപ്പന്‍ അടക്കിയ സ്വരത്തില്‍ മക്കളോടു പറഞ്ഞു നമ്മെ ഒരു കടുവ തേടി വരുന്നു. അവര്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു വലിയ കടുവ വേഗത്തില്‍ തങ്ങളുടെ പുറകെ. 
ഉടനെ മക്കള്‍ വിളിച്ചു പറഞ്ഞു അപ്പാ നമുക്കു ഓടാം കടുവ അടുത്തായി ഇതും പറഞ്ഞു അവര്‍ ഓടുവാന്‍ തുടങ്ങി എന്നാല്‍ അപ്പന്‍ ഉടനെ പറഞ്ഞു  മക്കളേ ഓടരുത് കടുവ നമ്മേക്കാള്‍ വേഗത്തില്‍ ഓടും നമ്മെ പിടിക്കുകയും ചെയ്യും. 

 പിതാവ് തുടര്‍ന്നു,  ഇതാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യുവാന്‍ പോകുന്നത് വിറകു കേട്ട് നിലത്തിടുക അതില്‍ നിന്നും രണ്ടുമൂന്നു വലിയ കഷണണങ്ങള്‍ കയ്യില്‍ പിടിക്കുക നാം മൂവരും ഒരുമിച്ചു വലിയ ശബ്ദത്തില്‍ ആക്രോശിച്ചുകൊണ്ട് വിറകു കഷണണങ്ങള്‍ കടുവയുടെ നേരെ വീശി കടുവയെ നേരിടുക.

പറഞ്ഞതുപോലെ മൂവരും ഉയര്‍ത്തിയ തടികഷണങ്ങള്‍ വീശി  അലമുറയിട്ടു കടുവയുടെ നേരെ നീങ്ങി. പൊടുന്നനവെ അവര്‍ കാണുന്നത് ബ്രെക്കിട്ടതുപോലെ കടുവ ഓട്ടം നിറുത്തി മുറു മുറുത്തുകൊണ്ട് പുറകോട്ടു തിരിയുന്നതാണ്. കടുവ ഓടി മറയുന്നതുവരെ ഇവര്‍ നിശ്ശബ്ദരായില്ല. 

ഇതില്‍ നിന്നും നാം മനസിലാക്കേണ്ടത് ഒരു വിഷമപ്രശ്നം ഉദിക്കുമ്പോള്‍ അതില്‍ നിന്നും ഓടി രക്ഷപ്പെടാം എന്നു ചിന്തിക്കാതെ അതിനെ ധൈര്യ സമേതം നേരിടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക