Image

മാധ്യമങ്ങള്‍ അപകീര്‍ത്തി സാമ്പത്തീക നഷ്ടമുണ്ടാക്കുന്നു ; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ്പാഷെട്ടി

Published on 29 July, 2021
മാധ്യമങ്ങള്‍ അപകീര്‍ത്തി സാമ്പത്തീക നഷ്ടമുണ്ടാക്കുന്നു ; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്‍പ്പാഷെട്ടി

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര റിമാന്‍ഡില്‍ കഴിയുമ്പോള്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരേ ശില്‍പ്പാഷെട്ടി ബോംബെ ഹൈക്കോടതിയിലേക്ക്. സാമൂഹ്യ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രചരിക്കുന്ന അപകീര്‍ത്തി കണ്ടന്റുകള്‍ക്ക് എതിരേയാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. 25 കോടിയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

തങ്ങളുടെ സല്‍പ്പേര് തകര്‍ക്കുന്ന രീതിയില്‍ വ്യാജമായി നിര്‍മ്മിച്ച റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ വരുന്നതെന്നും പറയുന്നു. അപകീര്‍ത്തി പരാമര്‍ശങ്ങള്‍ വരുന്ന കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്നും ചില മാധ്യമ സ്ഥാപനങ്ങള്‍ നിരുപാധികമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തരത്തില്‍ പരിശോധിക്കപ്പെടുക പോലും ചെയ്യാതെയുള്ള കണ്ടന്റുകള്‍ തന്നെ സ്വഭാവഹത്യ ചെയ്യുന്നതും സല്‍പ്പേര് തകര്‍ക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിനെതിരേ  ക്രിമിനല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ താന്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീയായും ഒരു ക്രിമിനല്‍ പരിവേഷവും ചാര്‍ത്തപ്പെട്ടിരിക്കുകയാണ് എന്നും അവര്‍ പറയുന്നു.

കോടതിയില്‍ നല്‍കിയിരിക്കുന്നത് എന്ന രീതിയില്‍ ഉദ്ധരിച്ച് മാധ്യമങ്ങള്‍ കൊടുക്കുന്ന പല റിപ്പോര്‍ട്ടുകളും തെറ്റാണെന്നും കെട്ടിച്ചമച്ചതും വ്യാജമായി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളത് ആണെന്നും പറയുന്നു. ശില്‍പ്പ എന്ന തന്റെ വ്യക്തിത്വത്തെയും സമൂഹത്തിലെ തന്റെ ഇമേജിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ആരാധകര്‍, പരസ്യകമ്പനികള്‍, ബിസിനസ് പങ്കാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിക്കുന്ന തലത്തിലേക്ക് തന്നെ ഇകഴ്ത്തുന്ന രീതിയിലുള്ള വീഡിയോകളും ലേഖനങ്ങളുമാണ് വരുന്നതെന്നും പറയുന്നു.

തന്റെ സല്‍പ്പേര് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ പെടുന്നതാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ സ്ഥിരമായി തലവേദന ഉണ്ടാക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ റിപ്പോര്‍ട്ടുകള്‍ പടച്ചു വിടുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പണം കൊണ്ടു മറികടക്കാന്‍ കഴിയുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക